EDUCATION
ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ തല്ലിയ സംഭവത്തില്‍ വിശദീകരണവുമായി അധ്യാപകന് മണികണ്ഠന്

തൃശ്ശൂര്‍: വരവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ തല്ലിയ സംഭവത്തില്‍ വിശദീകരണവുമായി അധ്യാപകന് മണികണ്ഠന്. കുട്ടിക്ക് നേരെ ഉണ്ടായത് പെട്ടെന്നുണ്ടായ വികാരപ്രകടനമാണെന്നും തന്റെ ഭാഗത്തുനിന്ന് തെറ്റ് സംഭവിച്ചതായും അധ്യാപകന് പറഞ്ഞു. കാഴ്ചപരിമിതിയുള്ള തന്നോട് കുട്ടികള്‍ കോമാളിയെപ്പോലെ പെരുമാറിയപ്പോള്‍ ഉണ്ടായ ദേഷ്യവും സങ്കടവുമാണ് മര്‍ദ്ദനത്തിലേക്ക് നയിച്ചതെന്നാണ് അധ്യാപകന്റെ വിശദീകരണം.ക്ലാസെടുക്കുന്നതിനിടെ വിദ്യാര്‍ഥി ഡെസ്കിനു മുകളില്‍ കയറി ഇരുന്നെന്നും കാഴ്ചപരിമിതിയുള്ള താന്‍ ഇക്കാര്യം അറിഞ്ഞില്ലെന്നും മണികണ്ഠന് വിശദീകരിക്കുന്നു. മറ്റൊരു അധ്യാപിക അതുവഴി കടന്നുപോയപ്പോഴാണ് ഇക്കാര്യം ചോദിച്ചത്. തന്റെ പരിമിതി മുതലെടുത്ത് വിദ്യാര്‍ഥികള്‍ ഇത്തരത്തില്‍ പലതും ചെയ്യുന്നുണ്ടാകാമെന്ന ചിന്തയാണ് അപ്പോള്‍ വന്നത്. തന്നോട് കുട്ടികള്‍ കോമാളിയേപ്പോലെ പെരുമാറിയതില്‍ പെട്ടെന്നുണ്ടായ അമര്‍ഷത്തിലാണ് കുട്ടിയെ തല്ലിയതെന്നും എന്നാല്‍ അത് സംഭവിക്കാന്‍ പാടില്ലാത്ത തെറ്റായിരുന്നുവെന്നും അധ്യാപകന് പറഞ്ഞു.
https://youtu.be/WHBcwMW9GtY?si=vHOXVSbm-MHWxcm1




