KERALAVIRAL

പാണക്കാട് മണ്ണിടിച്ചിലില്‍;അപകടത്തില്‍പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്‍സ്റ്റഗ്രാം വ്‌ളോഗര്‍

മലപ്പുറം:പാണക്കാട് മണ്ണിടിച്ചിലില്‍ അപകടത്തില്‍പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്‍സ്റ്റഗ്രാം വ്‌ളോഗര്‍. അപകടത്തില്‍പ്പെട്ട മാധ്യമ പ്രവര്‍ത്തകരെ മണ്ണിനടിയില്‍ തന്നെ ഇട്ട് മൂടണമെന്നായിരുന്നു വ്ളോഗറുടെ പ്രതികരണം.മാധ്യമപ്രവര്‍ത്തകര്‍ തന്നെ പകര്‍ത്തിയ ദൃശ്യങ്ങള്‍ പങ്കുവെച്ചായിരുന്നു നിസാമിന്റെ വിവാദ പരാമര്‍ശം ഇന്‍സ്റ്റഗ്രാം വീഡിയോ സന്ദേശത്തിലൂടെയാണ് ഇയാള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ഈ രൂക്ഷ പരാമര്‍ശം നടത്തിയത്. .കഴിഞ്ഞ ദിവസമാണ് മലപ്പുറം പാണക്കാട് വേങ്ങര റോഡിലേക്ക് കുന്നിന്‍ ചെരുവില്‍ നിന്ന് വന്‍തോതില്‍ മണ്ണിടിഞ്ഞ് അപകടമുണ്ടായത്. അപകടത്തില്‍ ആളുകള്‍ രണ്ട് ഭാഗങ്ങളിലേക്ക് ഓടിയതിനാല്‍ ആളപായം ഒഴിവായി. നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിച്ച ഭാഗത്താണ് മണ്ണിടിച്ചില്‍ ഉണ്ടായത്. മണ്ണും കല്ലുകളും റോഡിലേക്ക് പതിച്ച് വീഴുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരും നാട്ടുകാരും സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ഉടന്‍ തന്നെ ഓടി രക്ഷപ്പെടുന്നതിനിടയില്‍ മലപ്പുറം കൈരളി ടിവി ക്യാമറമാന്‍ ജയേഷിന് നിസാര പരിക്കേറ്റിരുന്നു. ഇതിനെതിരെ ആയിരുന്നു ഇന്‍സ്റ്റഗ്രാം വ്‌ളോഗറുടെ വിമര്‍ശനം.

https://youtu.be/InP5dfsQkY8?si=TBuqR7G9CM–Qgi3

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close