KERALAWORLD

പൊലീസിനെ വെല്ലുവിളിച്ച് വീണ്ടും അർജുൻ ആയങ്കി

കൊച്ചി: പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒളിവില്‍പ്പോയ അര്‍ജുന്‍ ആയങ്കി ഒളിവിലിരുന്ന് വീണ്ടും പൊലീസിനെതിരെ ഭീഷണി . ഇന്‍സ്റ്റഗ്രാമിലൂടെയാണ് അര്‍ജുന്‍ ആയങ്കിയുടെ വെല്ലുവിളി .ഊന്നുകല്‍ സിഐയോടാണ് അര്‍ജുന്‍ ആയങ്കിയുടെ ഭീഷണി. ഒളിവിലുള്ള തന്നെ പിടിക്കാന്‍ പറ്റുമെങ്കില്‍ പിടിക്കു എന്നാണ് അര്‍ജുന്‍ ആയങ്കിയുടെ വെല്ലുവിളി. ഹൈക്കോടതി ജാമ്യം തള്ളിയപ്പോള്‍ കീഴടങ്ങാം എന്ന് തീരുമാനിച്ചു. പക്ഷെ അല്ലാതെ പിടിച്ചെ മതിയാവു എങ്കില്‍ പിടിക്ക്. ഇനി ജാമ്യം എടുത്തിട്ടേ വരു എന്നും പറ്റുമെങ്കില്‍ പിടിക്കാനും അര്‍ജുന്‍ ആയങ്കി സിഐ വെല്ലുവിളിച്ചു. . കള്ളക്കേസില്‍ കുടുക്കിയ കോതമംഗലം സിഐക്ക് പണി വെച്ചിട്ടുണ്ടെന്നും സന്ദേശത്തില്‍ അര്‍ജുന്‍ ആയങ്കി പറയുന്നു. ഭീഷണി ശ്രദ്ധയില്‍ പെട്ടെന്നും പരിശോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ അര്‍ജുന്‍ ആയങ്കിയെയും സംഘത്തേയും കോതമംഗലം പൊലീസ് കഴിഞ്ഞ മെയ് 3 ന് അറസ്റ്റ് ചെയ്തിരുന്നു. റിസോര്‍ട്ടില്‍ പാര്‍ട്ടി നടത്തി കൂറ്റകൃത്യം ആസൂത്രണം ചെയ്യുന്നതിനിടയിലാണ് ആയങ്കി സംഘം മെയ് 3 ന് പൊലീസിന്റെ പിടിയിലായത്. ഇതുമായി ബന്ധപ്പെട്ടാണ് അര്‍ജുന്‍ ആയങ്കി കോതമംഗലം സി ഐക്കെതിരെ ഫേസ്ബുക്ക് കുറിപ്പ് വഴി പരസ്യ ഭീഷണിയും അധിക്ഷേപവും നടത്തിയത്. സമാധാനപരനായി പെന്‍ഷന്‍ വാങ്ങി ശിഷ്ട ജീവിതം നയിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു അര്‍ജുന്‍ ആയങ്കിയുടെ പോസ്റ്റ്.

https://youtu.be/b6G5AVP68ks?si=5Ir-F2t6CPbgSqkA

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close