Politics
ഒമാന്‍ തീരങ്ങളില്‍ നെയ്മീന്‍ പിടിക്കുന്നതിനും കൈവശം വെക്കുന്നതിനും കച്ചവടം നടത്തുന്നതിനും നിരോധനം ഏര്‍പ്പെടുത്തി

മസ്‌കറ്റ്: ഒമാന്‍ തീരങ്ങളില്‍ നെയ്മീന്‍ (കിംഗ്ഫിഷ് ) പിടിക്കുന്നതിനും കൈവശം വെക്കുന്നതിനും കച്ചവടം നടത്തുന്നതിനും നിരോധനം ഏര്‍പ്പെടുത്തി. ഓഗസ്റ്റ് 15 മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരുമെന്ന് കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം വ്യക്തമാക്കി. 2026 ഒക്ടോബര്‍ 15 വരെ രണ്ടു മാസത്തേക്കാണ് ഈ വിലക്ക് ഏര്‍പ്പെടുത്തിയത്.നെയ്മീന്‍ സമ്പത്ത് സംരക്ഷിക്കുന്നതിനും മത്സ്യബന്ധന മേഖലയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനുമാണ് ഈ നടപടി. അക്വാട്ടിക് റിസോഴ്‌സ് നിയമത്തിന്റെ ആര്‍ട്ടിക്കിള്‍ (178) അനുസരിച്ചാണ് മന്ത്രാലയം ഈ നിയന്ത്രണം നടപ്പിലാക്കുന്നത്. ഒമാന്റെ മത്സ്യബന്ധന മേഖലയില്‍ ഏറ്റവും ഉയര്‍ന്ന സാമ്പത്തിക മൂല്യമുള്ള മല്‍സ്യങ്ങളിലൊന്നാണ് നെയ്മീന്‍. 2025-ലെ കണക്കുകള്‍ പ്രകാരം ഒമാനിലെ ആകെ നെയ്മീന്‍ ഉത്പാദനം 19,743 ടണ്ണായിരുന്നു. ഇതിന്റെ ആകെ വിപണി മൂല്യം 4.44 കോടി ഒമാനി റിയാലാണ് (ഏകദേശം 4.4422 കോടി ഒമാനി റിയാല്‍). കിലോഗ്രാമിന് ശരാശരി 2.25 റിയാല്‍ നിരക്കിലായിരുന്നു വില്‍പ്പന.
https://youtu.be/pPUUpEvWxvI?si=mcNmpTbgm0Y5IOBb




