crimeKERALA

ജ്വല്ലറികള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്താന്‍ ശ്രമം ; മൂന്ന് പേര്‍ പിടിയില്‍.

പാലക്കാട്: ജ്വല്ലറികള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്താനുള്ള ശ്രമത്തിനിടെ മൂന്ന് പേര്‍ പിടിയില്‍. കണ്ണൂര്‍ ആലക്കോട് നെല്ലിക്കുന്ന് സ്വദേശി തങ്കച്ചന്‍, അഞ്ചുമൂര്‍ത്തിമംഗലം ചെറാട്ടുപറമ്പ് സ്വദേശി വിഷ്ണുരാജ്, വടക്കഞ്ചേരി പ്രധാനി സ്വദേശി സഫര്‍ എന്നിവരാണ് പിടിയിലായത്.വടക്കഞ്ചേരിയില്‍ വച്ചാണ് സംഘത്തെ പൊലീസ് പൊക്കിയത്.
ശനിയാഴ്ച രാത്രി പൊലീസ് പട്രോളിങിനിടെ സംഘത്തെ സംശയാസ്പദമായി കണ്ടതാണ് വഴിത്തിരിവ്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കവര്‍ച്ച നടത്താനുള്ള പദ്ധതിയാണെന്നു ഇവര്‍ പൊലീസിനോടു സമ്മതിച്ചത്. പഴയന്നൂരിലും വടക്കഞ്ചേരിയിലും ജ്വല്ലറികള്‍ കുത്തിതുറന്ന് മോഷണം നടത്താനായിരുന്നു പദ്ധതിയെന്നു ഇവര്‍ പൊലീസിനോട് പറഞ്ഞു.സംഘത്തിന്റെ പക്കല്‍ നിന്നു മോഷണം നടത്താനുള്ള ഉപകരണങ്ങളും ഗ്ലൗസ്, തൊപ്പി എന്നിവയും കണ്ടെത്തി. നിരവധി കേസുകളില്‍ പ്രതികളായ മൂവരും തമ്മില്‍ ജയിലില്‍ വെച്ചുള്ള പരിചയമാണ്. രണ്ടാഴ്ച മുമ്പ് ഇവര്‍ പൊള്ളാച്ചിയില്‍ ജ്വല്ലറി, ബേക്കറി, തുണിക്കട എന്നിവിടങ്ങളില്‍ മോഷണം നടത്തിയിരുന്നു.

https://youtu.be/pPUUpEvWxvI?si=-Uh39cmuKhWH-2Bu

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close