കോഴിക്കോട്: പേരാമ്പ്ര മത്സ്യമാര്‍ക്കറ്റില്‍ സംഘര്‍ഷം. മീന്‍ വില്‍പനയുമായി ബന്ധപ്പെട്ടുണ്ടായ തകര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഭവം ജില്ലാ ഭരണകൂടം ഗൗരവത്തോടെയാണ് കാണുന്നതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കോവിഡ് വ്യാപന കാലത്ത് ഉത്തരവാദിത്തമില്ലാതെ പെരുമാറിയവര്‍ക്കെതിരെ കര്‍ശന നിയമ നടപടിക്കൊരുങ്ങുകയാണ് കലക്ടര്‍.
സംഘര്‍ഷ പ്രദേശത്ത് ഉണ്ടായിരുന മുഴുവന്‍ ആളുകളും റൂം ക്വാറന്റീനില്‍ പ്രവേശിക്കേണ്ടതാണ്. ഇവര്‍ അതാത് പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രവുമായി ബന്ധം പുലര്‍ത്തേണ്ടതും ഏഴ് ദിവസത്തിന് ശേഷം കോവിഡ് ടെസ്റ്റിന് വിധേയരാകേണ്ടതുമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.