KERALAlocaltop news

പുതിയ ടൈംടേബിളിൽ 500 തീവണ്ടികളും 10000 സ്റ്റോപ്പുകളും നിർത്തലാക്കാനുള്ള തീരുമാനം റയിൽവേ ഉപേക്ഷിക്കണം

കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ

കോഴിക്കോട് : കോവിഡാനന്തര സർവീസിൽ 500 തീവണ്ടികളും, 10000 സ്റ്റോപ്പുകളും പുതിയ ടൈംടേബിൾ പ്രകാരം നിർത്തലാക്കുന്ന റെയിൽവേയുടെ തീരുമാനം ഉപേക്ഷിക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ ദേശീയ ഭാരവാഹികളുടെ അടിയന്തിര ഓൺലൈൻ യോഗം റെയിൽവേ മന്ത്രിയോടും മറ്റു ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരോടും അഭ്യർത്ഥിച്ചു.
റെയിൽവെയുടെ നഷ്ടം
കുറയ്ക്കുന്നതിന് 15 ശതമാനം അധിക ചരക്കു വണ്ടികൾ കൂടുതൽ വേഗത്തിൽ ഓടിക്കുന്നതിനു വേണ്ടിയാണ് റെയിൽവേ യാത്രികരെ ഒന്നടക്കം ദുരിതത്തിലാക്കുന്നതാണ് പുതിയ തീരുമാനം. കോവിഡ് പ്രതിസന്ധിയിൽ നിന്ന് സമസ്ത മേഖലകളും ഘട്ടം ഘട്ടമായി മോചിതരാവുമ്പോൾ അതിന് പ്രഹരം ആകുന്ന പദ്ധതിയാണ് റെയിൽവേയും മുംബൈ ഐ.ഐ.ടി യിലെ വിദഗ്ധരും സംയുക്തമായി ആസൂത്രണം ചെയ്തത്.
വർഷത്തിൽ ശരാശരി 50 ശതമാനത്തിൽ താഴെ യാത്രക്കാരുള്ള തീവണ്ടികൾ നിർത്തലാക്കാനും, ദീർഘദൂര ട്രെയിനുകൾ 200 കിലോമീറ്റർ പരിധിയിൽ ഒരു സ്റ്റോപ്പ് മാത്രമാക്കി നിയന്ത്രിക്കാനുള്ള തീരുമാനം. സ്റ്റോപ്പുകൾ റദ്ദാക്കാനുള്ള പദ്ധതിയിൽ പതിനായിരത്തിലധികം സ്റ്റേഷനുകൾ ഉൾപ്പെടും. ഇത് വ്യാപാര – വ്യവസായ – വിനോദസഞ്ചാര – ഐ.ടി മേഖലയെയും മുഴുവൻ തീവണ്ടി യാത്രക്കാരെയും, പാർസൽ അയയ്ക്കുന്നവരെയും ദുരിതത്തിലാക്കും. കൂടുതൽ കേരളത്തെയാണ് ബാധിക്കുക. ഇന്ത്യയുടെ തലസ്ഥാനത്തിനു ഇങ്ങേയറ്റം സ്ഥിതി ചെയ്യുന്ന കേരളത്തിനും മറുനാടൻ മലയാളികൾക്കും, അന്യഭാഷാ തൊഴിലാളികൾക്കും, കേരള തലസ്ഥാനത്തേക്ക് വിവിധ ആവശ്യങ്ങൾക്ക് പോകേണ്ട വടക്കൻകേരള യാത്രക്കാരെയും പ്രയാസത്തിൽ ആക്കും. ഈ സാഹചര്യത്തിൽ കേരള സർക്കാരും ജനപ്രതിനിധികളും യോജിച്ചു ഈ തീരുമാനം ഒഴിവാക്കുന്നതിന് റെയിൽവേ മന്ത്രാലയത്തിനു സമ്മർദ്ദം ചെലുത്തണമെന്ന് യോഗം അഭ്യർത്ഥിച്ചു. ഓൺലൈൻ യോഗം ദേശീയ ചെയർമാൻ ഡോക്ടർ എ.വി. അനൂപ് ഉദ്ഘാടനം ചെയ്തു. വർക്കിംഗ് ചെയർമാൻ ഷെവലിയാർ. സി.ഇ.ചാക്കുണ്ണി. അധ്യക്ഷത വഹിച്ചു.
ഈ കാര്യത്തിൽ കോൺഫെഡറഷനും, കേരള സർക്കാരും, ജനപ്രതിനിധികളും അടിയന്തരമായി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തേണ്ട ആവശ്യകത അധ്യക്ഷൻ യോഗത്തിൽ ചൂണ്ടിക്കാട്ടി. പ്രത്യേക ക്ഷണിതാവ് കാലിക്കറ്റ് ചേംബർ പ്രസിഡന്റ് സുബൈർ കൊളക്കാടൻ, ഐപ്പ് തോമസ്, പ്രൊഫസർ ഫിലിപ്പ് കെ ആന്റണി, കോൺഫെഡറേഷൻ ദേശീയ ജനറൽ കൺവീനർ എം. പി. അൻവർ, കേരള റീജിയൻ വൈസ് പ്രസിഡണ്ട് അഡ്വക്കറ്റ് എം.കെ. അയ്യപ്പൻ, കൺവീനർമാരായ സൺഷൈൻ ഷൊർണൂർ, പി. ഐ. അജയൻ, ടി. പി വാസു, സി. വി. ജോസി, സി.സി. മനോജ്, കെ. വി. മെഹബൂബ്,എന്നിവർ സംസാരിച്ചു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close