KERALAlocaltop news

തിരുവമ്പാടിയിൽ അജ്ഞാത ജീവിയുടെ കാൽപ്പാട്, നാട്ടുകാർ ഭീതിയിൽ

ഫസൽബാബു പന്നിക്കോട്

മുക്കം: തിരുവമ്പാടിയിൽ അജ്ഞാത ജീവിയുടെ കാൽപ്പാട് കണ്ടത്തിയത് നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു.
പുലിയുടേതിന് സമാനമായ കാൽപ്പാടുകളാണ് കണ്ടെത്തിയത്.
കാളിയാമ്പുഴ സ്വദേശി ജോസഫ് പറയുംകുഴിയുടെ വീട്ടുമുറ്റത്താണ് കാൽപ്പാടുകൾ കണ്ടെത്തിയത്.
ജോസഫിൻറെ വീടിൻറെ പ്രവർത്തി നടക്കുന്ന സമയത്ത് ഒലിച്ചിറങ്ങിയ സിമൻ്റിലാണ് കാൽപ്പാടുകൾ കണ്ടെത്തിയത്. പഞ്ചായത്ത് അധികൃതരെയും വനംവകുപ്പ് അധികൃതരെയും വിവരമറിയിച്ചതിനെത്തുടർന്ന് പഞ്ചായത്ത് പ്രസിഡണ്ടും വനം വകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെടെ ഉള്ളവർ ജോസഫിൻ്റെ വീട്ടിലെത്തി പരിശോധന നടത്തി. എന്നാൽ ഭയപ്പെടേണ്ടതില്ലന്നും പ്രാഥമിക പരിശോധനയിൽ കാട്ടുപൂച്ചയുടെ കാൽപ്പാടുകളായാണ് മനസ്സിലാക്കാൻ കഴിയുന്നതെന്നും വനംവകുപ്പധികൃതർ അറിയിച്ചു. സിമൻറ് ദ്രാവകത്തിൽ കാൽപ്പാടുകൾ പതിഞ്ഞതിനാൽതന്നെ കൃത്യമായി പറയാൻ കഴിയില്ലന്നും തൊട്ടടുത്ത് പുഴയും വനവും ഉള്ളതുകൊണ്ട് തന്നെ പുലി ഉൾപ്പെടെയുള്ള ജീവികൾ വരാൻ സാധ്യതയുണ്ടെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു.*
അതേ സമയം പുലിയുടെ കാൽപ്പാടുകളല്ല എന്ന് ഉറപ്പിച്ച് പറയാൻ കഴിയാത്ത സാഹചര്യത്തിൽ നാട്ടുകാർ വലിയ ഭീതിയിലാണ്. രാത്രികാലങ്ങളിൽ ഇവിടെ കുട്ടികളും പ്രായം കൂടിയവരും ഉൾപ്പെടെ ഉള്ളവർ പുറത്തിറങ്ങി നടക്കുന്ന സമയത്ത് ശ്രദ്ധിക്കണമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പരിസരപ്രദേശങ്ങളിൽ നിന്ന് വളർത്തുമൃഗങ്ങളെയോ മറ്റോആക്രമിച്ചതായുള്ള ലക്ഷണങ്ങൾ കണ്ടാൽ തുടർനടപടികൾ സ്വീകരിക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close