KERALAtop news

വ്യാജ സാനിറ്റെസര്‍ നിര്‍മ്മാണകേന്ദ്രത്തില്‍ റെയ്ഡ്;സ്പിരിറ്റും നിർമ്മാണ സാമഗ്രികളും പിടിച്ചെടുത്തു.

തൃശ്ശൂര്‍: മുപ്ലിയത്ത് വ്യാജ സാനിറ്റെസര്‍ നിര്‍മ്മാണകേന്ദ്രത്തില്‍ നടത്തിയ റെയ്ഡില്‍ 85 ലിറ്റർ സാനിറ്റെെെസറും 12 ലിറ്റർ സ്പിരിറ്റും, ഉപകരണങ്ങളും എക്സെെസ് പിടികൂടി. പൂട്ടിക്കിടന്ന വീട്ടിലായിരുന്നു വ്യാജ സാനിറ്റൈസർ നിർമാണം. മുപ്ലിയം പിടിക്കപറമ്പ് സ്വദേശി രാജൻ്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് നിർമാണം നടന്നിരുന്നത്.
ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ എം.ആർ. മനോജിന് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
സാനിറ്റൈസർ പരിശോധിച്ച ഉദ്യോഗസ്ഥർക്ക് ചൊറിച്ചിലും അസ്വസ്ഥതയും അനുഭവപെട്ടു. കൂടുതൽ പരിശോധനയ്ക്കായി സാനിറ്റെസര്‍ കാക്കനാട് കെമിക്കൽ ലാബിലേക്ക് അയച്ചു. സംഭവത്തില്‍ പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close