KERALAlocaltop news

ഭർത്താവ് കഴുത്തറത്ത യുവതി ചികിത്സയിലിരിക്കെ മരിച്ചു

* ഭർത്താവ് സംശയ രോഗി

കോഴിക്കോട്: ഭർത്താവ്​ കഴ​ുത്തറുത്ത്​ കൊല്ലാൻ ശ്രമിച്ച ഭാര്യ ചികിത്സയിലിരിക്കെ മരിച്ചു. മലപ്പുറം എടക്കര പാർളി സ്വദേശി കുണ്ടൂപറമ്പിൽ സലീന (42) ആണ്​ മരിച്ചത്​. 13ന്​ രാത്രിയാണ്​ സംഭവം. ഭർത്താവ്​ മേപ്പയൂർ സ്വദേശി പത്താംകാവുങ്ങൾ കെ.വി. അഷ്​റഫിനെ​ (38) അന്നുതന്നെ കസബ പൊലീസ്​ അറസ്​റ്റുചെയ്​തിരുന്നു.
കോഴിക്കോട്​ മാവൂർ റോഡിലെ ലോഡ്​ജിൽ മുറിയെടുത്ത്​ താസിക്കവെ രാത്രി 10.45 ഒ​ാടെ വഴക്കിട്ട്​ അഷ്​റഫ്​ കത്തിയുപയോഗിച്ച്​ സലീനയുടെ കഴുത്തറുക്കാൻ ​ശ്രമിക്കുകയായിരുന്നു. സലീന നിലവിളിച്ചതോടെ ആളുകൾ കൂടി. പരിക്കേറ്റ സലീന ഒറ്റക്കാണ്​​​ ഓ​ട്ടോയിൽ ആശുപത്രിയിലെത്തിയത്​. ബോധരഹിതയാവുന്നതിനുമുമ്പ്​ ഭർത്താവാണ്​ ത​ന്‍റെ കഴുത്തിൽ കത്തിയുപയോഗിച്ച്​ പരിക്കേൽപിച്ചതെന്ന്​ ഇവർ ആശുപത്രിയിൽ എഴുതി നൽകുകയും ചെയ്​തിരുന്നു.
ആക്രമണം നടക്കു​േമ്പാൾ ഒന്നരവയസുകളള മകൾ അഫ്രിനും ഇവർക്കൊപ്പമുണ്ടായിരുന്നു. മെഡിക്കൽ കോളജ്​ വെൻറിലേറ്ററിലായിരുന്ന സലീന ശനിയാഴ്​ച പകൽ 11.45 ഓടെയാണ്​ മരിച്ചത്​. മൃതദേഹം പോസ്​റ്റുമോർട്ടത്തിനായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്​.
നിലമ്പൂർ സ്​പ്രിൻസ്​ ഇൻറർ നാഷണ സ്​കൂൾ അഞ്ചാംതരം വിദ്യാർഥി അനീഖ്​ റയാൻ മകനാണ്​. പിതാവ്​ യൂസുഫ്​. മാതാവ്​: സുബൈദ. സഹോദരങ്ങൾ: ​ഫെമിന, സെറീന, ഷമീർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close