KERALAlocaltop news

എം ടി പി ആക്ട് ഭേദഗതി ബില്ലിനെതിരെ കെ സി വൈ എം പ്രതിഷേധം

 

കോഴിക്കോട്: 24 ആഴ്ച പ്രായമായ ഭ്രൂണത്തെയും ഗർഭചിത്രം നടത്താമെന്ന കേന്ദ്ര സർക്കാർ ബില്ലിനെതിരെ ശക്തമായി നിലകൊള്ളുമെന്ന് കെസിവൈഎം താമരശ്ശേരി രൂപത . മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി ഭേദഗതി ബില്‍ ഇന്നലെ രാജ്യസഭ ശബ്ദവോട്ടോടെയാണ് പാസാക്കിയത്. ലോക്സഭ നേരത്തെ പാസാക്കിയ ബില്ലാണ് ഒരുവര്‍ഷത്തിന് ശേഷം രാജ്യസഭ പാസാക്കുന്നത്. ആന്തരാവയവങ്ങളും ശരീരഭാഗങ്ങളും രൂപപ്പെട്ട അവസ്ഥയിൽ ഉള്ള ഭ്രൂണത്തെ ഗർഭഛിദ്രം നടത്തുന്നത് കൊലപാതകത്തിന് തുല്യമാണെന്നും ഈ ബില്ലിലൂടെ നിരപരാധികളായ കുഞ്ഞുങ്ങളുടെ കൊലപാതകത്തിനു സർക്കാർ കൂട്ട് നിൽക്കുകയാണെന്നും കെസിവൈഎം രൂപത സമിതി ആരോപിച്ചു.രൂപത പ്രസിഡന്റ്‌ വിശാഖ് തോമസ് അധ്യക്ഷത യോഗത്തിൽ രൂപത ഡയറക്ടർ ഫാ. ജോർജ് വെള്ളയ്ക്കാക്കുടിയിൽ, രൂപത ജനറൽ സെക്രട്ടറി അഭിലാഷ് കുടിപ്പാറ, വൈസ് പ്രസിഡന്റ്‌ സിമി ആന്റണി, സംസ്ഥാന സെനറ്റ് മെമ്പർ റീചാൾഡ് ജോൺ പൂഴിത്തോട്, തുടങ്ങിയവർ സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close