കോഴിക്കോട: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ 1306 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നഗര പരിധിയില്‍ സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടി നിന്നതിനും കടകള്‍ കൃത്യസമയത്ത് അടയ്ക്കാത്തതിനുമാണ് 12 കേസുകളെടുത്തത്. കോടതിവഴിയാവും ഇവര്‍ക്കെതിരേയുള്ള തുടര്‍നിയമനടപടികള്‍. മാസ്ക് ധരിക്കാത്തതിന്റെ പേരില്‍ 840 കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഇവരില്‍നിന്ന് പിഴ ഈടാക്കി. റൂറല്‍ മേഖലയില്‍ സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടി നിന്നതിനും കടകള്‍ കൃത്യസമയത്ത് അടയ്ക്കാത്തതിന്റെയും പേരില്‍ 60 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. മാസ്ക് ധരിക്കാത്തതിന്റെ പേരില്‍ 394 കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്.
Related Articles
Check Also
Close-
മഴ, മഴ: യു എ ഇയില്‍ കാര്‍ ഒഴുക്കില്‍പെട്ട് ഒരു മരണം
April 17, 2024