localSportstop news

കോഴിക്കോട് ജില്ലാ ബേസ്ബോൾ അസോസിയേഷന് പുതിയ ഭാരവാഹികൾ

കോഴിക്കോട്: ജില്ലാ ബേസ്ബോൾ അസോസിയേഷൻ്റെ വാർഷിക ജനറൽ ബോഡി യോഗം വി.കെ.കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയം മിനി ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്നു. ജില്ലാ അസോസിയേഷൻ വൈസ് പ്രസിഡൻറ് പി.മുഹമ്മദ് ഇർഷാദ് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻ്റും യോഗ നിരീക്ഷകനുമായ റോയ് ജോൺ.വി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം കെ.എം ഷാഹുൽ ഹമീദ്, ജില്ലാ സ്പോർട്സ് കൗൺസിൽ അംഗങ്ങളായ കെ.എം ജോസഫ്, പി. ഷഫീഖ്, ജെ.കീർത്തൻ, പി.മുഹമ്മദ് മുസ്തഫ ,പി.കെ ഷഫീഖ്, ജയൻ ജേക്കബ്, ഷബ്ന തുടങ്ങിയവർ സംസാരിച്ചു.അനീസ് മടവൂർ സ്വാഗതവും കെ.അശ്വന്ത് വിശ്വൻ നന്ദിയും പറഞ്ഞു.

ഭാരവാഹികൾ:
പ്രസിഡൻ്റ്:ജെ.കീർത്തൻ, സെക്രട്ടറി: അനീസ് മടവൂർ,ട്രഷറർ: സിന്ധു ഷിജോ,ജില്ലാ സ്പോർട്സ് കൗൺസിൽ നോമിനി : കെ.എം ജോസഫ്,സംസ്ഥാന അസോസിയേഷൻ നോമിനി : പി.മുഹമ്മദ് ഇർഷാദ്

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close