local

വര്‍ക്ക് ഷോപ്പില്‍ വന്‍ തീപിടുത്തം ! ലക്ഷങ്ങൾ വിലയുുള്ള ബെൻസ് കാറുകൾ കത്തി നശിച്ചു.

കുന്ദമംഗലം മുറിയനാലിൽ വൻ തീപിടുത്തം. എമിറേറ്റ്‌സ് മോട്ടോഴ്‌സ് എന്ന കാർ വർക്ക് ഷോപ്പിൽ ആണ് തീപ്പിടുത്തം ഉണ്ടായത്. ഇന്ന് പുലർച്ചെ ആണ് തീ അളിപ്പടരുന്നത് നാട്ടുകാരുടെ ശ്രദയിൽ പെട്ടത്. ഉടൻ തന്നെ ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയും വെള്ളിമാടുക്കുന്ന, മുക്കം, നരിക്കുനി എന്നിവിടങ്ങളിൽ നിന്നുള്ള 10 യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്തെതുകയും ചെയ്തു. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണച്ചത്. വിലപിടിപ്പുള്ള ബെൻസ് കാറുകൾ ആണ് പ്രധാനമായും ഇവിടെ റിപ്പയർ ചെയ്തിരുന്നത്. പന്ത്രണ്ടോളം കാറുകൾ കത്തി നശിച്ചു. ജോഫി എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ളതാണ് വർക്ക് ഷോപ്പ്. ലക്ഷങ്ങളുടെ നഷ്ട്ടം കണക്കാക്കുന്നു. ഷോർട്ട് സർക്യൂട്ട് ആണ് തീ പിടുത്തിന് കാരണം എന്നാണ് സൂചന

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close