സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതുന്ന കാര്യം വിദ്യാര്‍ഥികള്‍ക്ക് തീരുമാനിക്കാം. പരീക്ഷ എഴുതേണ്ടെന്ന് തീരുമാനിച്ചാല്‍ കഴിഞ്ഞ മൂന്ന് പരീക്ഷകളുടെ ശരാശരി മാര്‍ക്ക് പൊതുപരീക്ഷക്ക് നല്‍കുമെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. പല സംസ്ഥാനങ്ങളിലും പരീക്ഷ നടത്താനുള്ള സാഹചര്യമില്ലെന്ന് സിബിഎസ്ഇ നേരത്തെ കേന്ദ്രത്തെ അറിയിച്ചിരുന്നു.
പരീക്ഷ എഴുതണമെന്നാണ് വിദ്യാര്‍ഥികളുടെ താത്പര്യമെങ്കില്‍ സാഹചര്യം അനുകൂലമാകുമ്പോള്‍ പരീക്ഷകള്‍ നടത്തും. മഹാരാഷ്ട്ര, ഡല്‍ഹി, ഒഡീഷ സംസ്ഥാനങ്ങള്‍ പരീക്ഷ നടത്താനാകില്ലെന്ന് നേരത്തെ നിലപാടെടുത്തിരുന്നു.
പരീക്ഷ ഉപേക്ഷിച്ച് ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഫലം പ്രഖ്യാപിക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി നിലപാട് തേടിയത്.