കോഴിക്കോട്: എടിഎം കൗണ്ടറിനായി വലയുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമായി മെഡിക്കൽ കോളജ് മാതൃ ശിശു സംരക്ഷണ കേന്ദ്രം ഒപി കൗണ്ടറിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം പ്രവർത്തനമാരംഭിച്ചു. ഇവിടെയെത്തുന്നവർക്ക് എടിഎമ്മിനായി റോഡിലേക്കിറങ്ങി ആശുപത്രി ജംക്‌ഷനിലെത്തേണ്ട സാഹചര്യമായിരുന്നു മുൻപുണ്ടായിരുന്നത്.
യുബിഐ മംഗലാപുരം സോണൽ ഹെഡ് രേണു. കെ. നായർ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ അരുൺകുമാർ. എ, ഐഎംസിഎച്ച് സൂപ്രണ്ട് ഡോ. അനുപ്രീത്, യൂണിയൻ ബാങ്ക് റീജ്യണൽ മേധാവി എ.സി. ഉഷ, എസ്എസ്ഡി ഇൻചാർജ് ജിം കട്ടക്കയം, ജുബിഷ, ബിനോയ് എന്നിവർ പങ്കെടുത്തു.