തിരുവനന്തപുരം: സംസ്ഥാനത്ത് ജനങ്ങള്‍ക്കിടയില്‍ കോവിഡുമായി ബന്ധപ്പെട്ട് അശാസ്ത്രീയ കാര്യങ്ങള്‍ വല്ലാതെ പ്രചരിക്കുന്നുണ്ട്. അതില്‍ ജാഗ്രത കാണിക്കണം. കോവിഡ് വെറും ജലദോഷമാണ്. അത് വന്നങ്ങ് പോയിക്കോളും. രോഗപ്രതിരോധ ശേഷിയുണ്ടാകണമെങ്കില്‍ കൊറോണ വൈറസ് ആദ്യം ശരീരത്തില്‍ പ്രവേശിക്കണം എന്നിങ്ങനെ ഒരു കൂട്ടര്‍ പ്രചരിപ്പിക്കുന്നു. കുട്ടികള്‍ക്ക് പ്രതിരോധശേഷി ഏറെയാണെന്നും കോവിഡ് ബാധിച്ചാലും പേടിക്കാനില്ല.
ആരോഗ്യമുള്ളവരെ ഇത് ബാധിക്കില്ല. ഒരിക്കല്‍ വന്ന് ഭേദപ്പെട്ടാല്‍ പിന്നെ സുരക്ഷിതരാണ്. ഇതര രോഗമുള്ളവര്‍ മാത്രമേ കോവിഡ് ബാധിച്ചാല്‍ മരിക്കൂ എന്നും പ്രചരിക്കുന്നു. ഈ പ്രചാരങ്ങള്‍ക്കൊന്നും ശാസ്ത്രത്തിന്റെ പിന്‍ബലമില്ല.
കോവിഡിന് മരുന്നില്ല. വാക്‌സിന്‍ വികസിപ്പിച്ചിട്ടില്ല എന്നോര്‍ക്കണം. വാക്‌സിന്‍ ഫലപ്രദമെന്ന് ഉറപ്പ് വരുത്താന്‍ പന്ത്രണ്ട മുതല്‍ പതിനെട്ട് മാസംവരെ എടുക്കും. ഗവേണം ആരംഭിച്ചിട്ട് ആറ് മാസമേ ആയിട്ടുള്ളൂ. അതിന് മുമ്പ് തന്നെ വാക്‌സിന്‍ കണ്ടെത്താന്‍ ശാസ്ത്രലോകത്തിന് സാധിക്കട്ടെയെന്ന് പ്രാര്‍ഥിക്കാം.
എല്ലാവരും ഉത്തരവാദിത്വം കാണിക്കുക. അശാസ്ത്രീയത പ്രചരിപ്പിക്കരുത്. ജീവന്റെ വിലയുള്ള ജാഗ്രതയാണ് ഇപ്പോള്‍ വേണ്ടത്. ചില സ്ഥലങ്ങളില്‍ ജാഗ്രതയെ കാറ്റില്‍ പറത്തുന്ന തിക്കും തിരക്കുമുണ്ടായി. സ്വകാര്യ ബസുകളിലും മറ്റും യാത്ര ചെയ്യുന്നവര്‍ക്ക് ബാധകം. നിയമനടപടിയല്ല വേണ്ട,് ഓരോരുത്തരും ശ്രദ്ധിക്കുക- മുഖ്യമന്ത്രി പിണറായി വിജയന്‍
വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.