ദുബൈ: യു എ ഇയില്‍ കാലാവധി കഴിഞ്ഞ സന്ദര്‍ശക വീസക്കാര്‍ക്ക് രാജ്യം വിടാനുള്ള സമയപരിധി ഒരു മാസം കൂടി നീട്ടി. സെപ്തംബര്‍ പതിനൊന്ന് വരെയാണ് പുതുക്കിയ സമയം. ഈ ആനുകൂല്യം ഒറ്റത്തവണ മാത്രമേ ലഭ്യമാകൂ. ഇതിനിടെ, വീസ പുതുക്കുകയോ, താമസ-തൊഴില്‍ വീസയിലേക്ക് മാറുകയോ വേണം.
മാര്‍ച്ച് ഒന്നിന് ശേഷം കാലാവധി കഴിഞ്ഞ സന്ദര്‍ശക ടൂറിസ്റ്റ് വീസയിലുള്ളവര്‍ ആഗസ്റ്റ് പതിനൊന്നിനകം രാജ്യം വിടുകയോ വിസ പുതുക്കയോ ചെയ്യണമെന്ന നിര്‍ദേശമാണ് ഭേദഗതി ചെയ്തത്.