KERALAlocaltop news

ഷഹാനയുടേത് ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം ഭർത്താവ് അറസ്റ്റിൽ

കോഴിക്കോട് :  പ്രമുഖ മോഡലും നടിയുമായ ഷഹാനയുടെ മരണം ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം. ഷഹാന തൂങ്ങിമരിച്ചതാണെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തലെന്ന് പോലീസ് അറിയിച്ചു. ദേഹത്ത് ചെറിയ മുറിവുകള്‍ ഉണ്ടെന്നും കൂടുതല്‍ പരിശോധന വേണമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.  ഭർത്താവ് സാജിദിനെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പോലിസ് അറസ്റ്റ് ചെയ്തു. നാളെ കോടതിയിൽ ഹാജരാക്കും’
ഷഹാനയുടെ വീട് കാസര്‍ഗോഡ് ചെറുവത്തുര്‍ തിമിരിയിലാണ്. ഇവിടേക്ക് മുത്ത ദേഹം കൊണ്ടുപോകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close