KERALAlocaltop news

പുരാവസ്തു മോഷണം പ്രതി അറസ്റ്റിൽ

കോഴിക്കോട്: 61)മത് സംസ്ഥാന സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കെ.ഇ.ബൈജുവിൻ്റെ നിർദ്ദേശപ്രകാരം കസബ പോലീസും സിറ്റി ക്രൈം സ്ക്വാഡും നഗരത്തിൽ പ്രത്യേക രാത്രികാല പരിശോധന നടത്തി. പരിശോധനയിൽ പുരാവസ്തുക്കൾ മോഷ്ടിച്ച് വിൽപന നടത്തുന്ന സംഘത്തിൽ പെട്ടയാളെ പോലീസ് പിടികൂടി. വടകര സ്വദേശി താനിയുള്ള പറമ്പിൽ നൗഷാദ് (35) ആണ് പിടിയിലായത്. ഇയാളുടെ കൂട്ടാളി കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. അരലക്ഷം രൂപയോളം വിലവരുന്ന പുരാവസ്തുക്കളാണ് ഇവർ മോഷ്ടിച്ചത്. രാത്രി പതിനൊന്നര മണിയോടെയായിരുന്നു അറസ്റ്റ്. മറ്റു ജില്ലകളിൽ നിന്നും വരുന്ന കലാസ്വാദകർക്കും കലാകാരന്മാർക്കും സഹായികൾക്കും രാത്രിയും പകലും ഒരുപോലെ സുരക്ഷയേകാൻ കോഴിക്കോട് ജില്ലാ പോലീസ് മേധാവി രാജ്പാൽ മീണ ഐ.പി.എസ് പോലീസിന് പ്രത്യേകം നിർദ്ദേശം നൽകിയിരുന്നു. അതിന്റെ ഭാഗമായി നഗരത്തിൽ വിവിധ ഭാഗങ്ങളിൽ പ്രത്യേക പരിശോധനകൾ നടന്നിരുന്നു. കസബ പോലീസ് ഇൻസ്പെക്ടർ എൻ.പ്രജീഷിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും തിരിച്ചറിഞ്ഞത്. മോഷണം നടത്തി വടകരയെത്തിച്ചശേഷം സാധനങ്ങൾ കൈമാറ്റം ചെയ്യുന്ന രീതിയിലാണ് ആസൂത്രണം ചെയ്തത്. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.പ്രശാന്ത്കുമാർ,ഷാഫി പറമ്പത്ത് കസബ പോലീസ് സബ് ഇൻസ്പെക്ടർമാരായ റസാഖ്, അനീഷ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സന്തോഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close