KERALAlocaltop news

നഗരത്തില്‍ ലക്ഷങ്ങളുടെ കവര്‍ച്ച നടത്തിയ മോഷ്ടാവ് പിടിയില്‍, സി സി ടി വി ദൃശ്യങ്ങള്‍ കാണാം

കോഴിക്കോട്: നഗരത്തില്‍ വിവിധ ഭാഗങ്ങളിലെ കടകള്‍ കുത്തിപ്പൊളിച്ച് ലക്ഷങ്ങളുടെ കവര്‍ച്ച നടത്തിയ മോഷ്ടാവ് കസബ – പന്തീരാങ്കാവ് പോലീസിന്റെ സംയുക്ത അന്വേഷണത്തില്‍ പിടിയിലായി. പന്തീരാങ്കാവ് കമ്പിളിപ്പറമ്പ് സ്വദേശി സല്‍മാന്‍ (24) ആണ് കസബ എസ് ഐ വി സിജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന്റെ പിടിയിലായത്. ഇതോടെ, സൗത്ത് പോലീസ് ഡിവിഷന് കീഴിലെ പല കവര്‍ച്ചകള്‍ക്കും തുമ്പ് ലഭിച്ചു.

പോലീസ് പട്രോളിംഗില്‍ കണ്ട കാഴ്ച….

ജൂലൈ പതിനെട്ട് ശനിയാഴ്ച രാത്രി കസബ പോലീസ് പട്രോളിംഗ് നടത്തുന്നതിനിടെ മാങ്കാവ് ഗ്രാമീണ്‍ ബാങ്കിന്റെ വാതില്‍ കുത്തിപ്പൊളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. പോലീസ് മോഷ്ടാവിന് പിറകെ ഓടിയെങ്കിലും ഇരുട്ടില്‍ മറഞ്ഞു.

പിടിവള്ളിയായത് സി സി ടി വി ദൃശ്യം

ഇരുട്ടില്‍ മറഞ്ഞ മോഷ്ടാവിനെ കണ്ടെത്താന്‍ പോലീസ് സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചു. കമ്പിയുമായി നടന്നു പോകുന്ന മാസ്‌ക് ധാരിയെ കണ്ടതോടെ പോലീസിന്റെ അന്വേഷണത്തിന് ദിശാബോധം ലഭിച്ചു.

രണ്ട് ലക്ഷം രൂപയുടെ മൊബൈല്‍ വിറ്റു..

മൊബൈല്‍ കടകള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രധാന കവര്‍ച്ച. രണ്ട് ലക്ഷം രൂപയുടെ മൊബൈല്‍ പലയിടങ്ങളിലായി വിറ്റു. ഇതെല്ലാം പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close