localPoliticstop news

വി.പി. മരയ്ക്കാരെ അനുസ്മരിച്ചു

കോഴിക്കോട്: ഐഎന്‍ടിയുസി മുന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റും സംസ്ഥാന പ്രസിഡന്റുമായിരുന്ന വി.പി. മരയ്ക്കാരിനെ 23-ാം ചരമവാര്‍ഷിക ദിനത്തില്‍ അനുസ്മരിച്ചു. വി.പി. മരയ്ക്കാര്‍ അനുസ്മരണ സമിതിയുടെ നേതൃത്വത്തില്‍ നടന്ന യോഗം ഐഎന്‍ടിയുസി അഖിലേന്ത്യാ സെക്രട്ടറി ഡോ.എം.പി പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. വി.പി. മരയ്ക്കാരുടെ പേരില്‍ അനുസ്മരണ സമിതി ഏര്‍പ്പെടുത്തിയ മികച്ച ട്രേഡ് യൂണിയന്‍ സംഘാടകനുള്ള പുരസ്‌കാരം ഐഎന്‍ടിയുടി ദേശീയ പ്രവര്‍ത്തക സമിതി അംഗവും ഇന്ത്യന്‍ നാഷണല്‍ സാലറീഡ് എംപ്ലോയീസ് ആന്റ് പ്രൊഫഷണല്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ദേശീയ വൈസ് പ്രസിഡന്റുമായ എം.കെ. ബീരാന് ഡോ. എം.പി പത്മനാഭന്‍ സമ്മാനിച്ചു.
വി.പി. മരയ്ക്കാര്‍ അനുസ്മരണ സമിതി ചെയര്‍മാന്‍ എം.പി. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി സി. രവീന്ദ്രന്‍, കെപിസിസി മൈനോറിറ്റി ഡിപ്പാര്‍ട്ടുമെന്റ് സംസ്ഥാന കോ- ഓഡിനേറ്റര്‍ നിസാര്‍ ഒളവണ്ണ, കേരള ഇന്‍ഡസ്ട്രിയല്‍ റൂറല്‍ ആന്റ് ജനറല്‍ വര്‍കേഴ്‌സ് യൂണിയന്‍ (ഐഎന്‍ടിയുസി) സംസ്ഥാന ട്രഷറര്‍ അഡ്വ. കെ.എം. കാദിരി, ഐഎന്‍ടിയുസി ജില്ലാ വൈസ് പ്രസിഡന്റ് പുത്തൂര്‍ മോഹനന്‍, ഇന്ത്യന്‍ നാഷണല്‍ സാലറീഡ് എംപ്ലോയീസ് ആന്റ് പ്രൊഫണല്‍ വര്‍കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി അഡ്വ.എ.വി. രാജീവ്, കെ.പത്മകുമാര്‍, കെ.സി. അബ്ദുള്‍ റസാഖ്, പി.ഐ. അജയന്‍, പി.അനില്‍ബാബു, കെ.പി. സക്കീര്‍, കെ.വി. ആലിക്കോയ എന്നിവര്‍ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close