കോഴിക്കോട് : നൈസി ആന്റ് യാസീൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ പൊലിസുകാർക്ക് 100 പി.പി.ഇ കിറ്റുകൾ നൽകി. സിറ്റി ജില്ലാ പൊലിസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ചെയർപെഴ്സൺ നൈസി നവാസിൽ നിന്ന് കമ്മിഷണർ എ.വി ജോർജ് പി.പി.ഇ കിറ്റുകൾ ഏറ്റുവാങ്ങി. ചടങ്ങിൽ സ്പെഷൽ ബ്രാഞ്ച് അസി. കമ്മിഷണർ കെ. സുദർശൻ, എ.എസ്.ഐ പി.സി സുജിത്ത്, ഫൗണ്ടേഷൻ കോ ചെയർമാൻ നവാസ് പൂനൂർ, സി ആന്റ് എച്ച് ഗ്ലോബൽ കമ്പനി ഓപ്പറേഷൻസ് ഹെഡ് എം.വി അഞ്ജേഷ് എന്നിവർ സംബന്ധിച്ചു.
ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സി. ആന്റ് എച്ച് ഗ്ലോബൽ കമ്പനിയുടെ സാമൂഹ്യ സേവന വിഭാഗമാണ് നൈസി ആന്റ് യാസീൻ ഫൗണ്ടേഷൻ. നേരത്തെ സംസ്ഥാന വിവിധ ഭാഗങ്ങളിലുള്ള 25 വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിനായി ടെലിവിഷനുകളും സ്മാർട്ട് ഫോണുകളും ഫൗണ്ടേഷൻ നൽകിയിരുന്നു.