KERALAlocaltop news

എസ് എഫ് ഐയെ നിരോധിക്കണമെന്ന് യു ഡി എഫ് ; കോഴിക്കോട് നഗരസഭാ കൗൺസിൽ ബഹളമയം

കോഴിക്കോട്: പൂക്കോട് വെറ്റിറനറി സർവകലാശാല കാമ്പസിൽ വിദ്യാർഥി സിദ്ധാർഥൻ കൊല്ലപ്പെട്ടതിൽ     ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ഉത്തരവാദിയായ എസ്.എഫ്.ഐയെ നിരോധിക്കണമെന്നുമാവശ്യപ്പെട്ട് കോൺഗ്രസിലെ എസ്.കെ.അബൂബക്കറിന്റെ അടിയന്തര പ്രമേയത്തിന് മേയർ അവതരണാനുമതി നിഷേധിച്ചതിൽ കൗൺസിൽ യോഗത്തിൽ കനത്ത യു.ഡി.എഫ് പ്രതിഷേധം. അവതരണാനുമതി നിഷേധിച്ചെങ്കിലും പ്രമേയം മേയർ വായിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് അംഗങ്ങൾ മുദ്രാവാക്യങ്ങളുമായി എഴുന്നറ്റു നിൽക്കുകയായിരുന്നു. പല തവണ ആവശ്യപ്പെട്ടിട്ടും യു.ഡി.എഫ് വഴങ്ങാത്തതിനാൽ ബി.ജെ.പിയിലെ ടി.റനീഷിന്റെയും സി.പി.എമ്മിലെ എം.സി.അനിൽകുമാറിന്റെയും അടിയന്തര പ്രമേയങ്ങൾ മേയർ ഡോ.ബീന ഫിലിപ് ചർച്ചക്കെടുത്തെങ്കിലും യു.ഡി.എഫ് ബഹളം കാരണം ബി.ജെ.പി അംഗങ്ങൾ പ്രമേയം അവതരിപ്പിക്കാതെ ഹാൾ വിട്ടിറങ്ങിപോയി ബഹളത്തിനിടെ വന്യമൃഗ ആക്രമണത്തിൽ നടപടി ശക്തമാക്കാനും നഷ്ടപരിഹാരം വർധിപ്പിക്കാനും കേന്ദ്ര നിയമം ഭേദഗതി ചെയ്യണമെന്ന എം.സി.അനിൽകുമാറിന്റെ പ്രമേയം കൗൺസിൽ അംഗീകരിച്ചു. യു.ഡി.എഫും പ്രമേയത്തെ അനുകൂലിച്ചു. ബഹളം കഴിഞ്ഞതോടെ തിരിച്ചെത്തിയ ബി.ജെ.പി അംഗങ്ങൾ വന്യമൃഗശല്യത്തിൽ സംസ്ഥാന സർക്കാർ നഷ്ടം കൂട്ടണമെന്ന തങ്ങളുടെ പ്രമേയം ചർച്ചക്കെടുക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ പ്രമേയം അവതരിപ്പിക്കാതെ സഭവിട്ടതുകൊണ്ട് ശ്രദ്ധക്ഷണിക്കലിലേക്ക് കടന്നതിനാൽ വീണ്ടും ചർച്ചചെയ്യാനാവില്ലെന്ന് മേയറും ഡെപ്യൂട്ടിമേയർ സി.പി.മുസഫർ അഹമ്മദും നിലപാടെടുത്തതോടെ ബി.ജെ.പി അംഗങ്ങൾ സഭ പൂർണമായി ബഹിഷ്കരിക്കുകയായിരുന്നു. നഗരത്തിലെ കുടിവെള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ജല അതോറിറ്റിയുടെ ഉന്നത തല യോഗം വിളിക്കാൻ യോഗം തീരുമാനിച്ചു.  നഗരത്തിൽ ഉയർന്ന സ്ഥലങ്ങളിൽ വെള്ളം കിട്ടാത്ത അവസ്ഥയുണ്ട്. കെ.ടി.സുഷാജാണ് ശ്രദ്ധ ക്ഷണിച്ചത്. ബീച്ച് മേഖലയിലെ സാമൂഹിക വിരുദ്ധ ശല്യത്തെപ്പറ്റി കെ.റംലത്ത് ശ്രദ്ധ ക്ഷണിച്ചു. നഗരത്തിലെ അനധികൃത ഡിജിറ്റൽ ബോർഡുകൾക്കെതിരെനടപടിയെടുക്കും. കെ.സി. ശോഭിതയാണ് ഇക്കാര്യത്തിൽ ശ്രദ്ധക്ഷണിച്ചത്. വെങ്ങാലിമേൽപ്പാലത്തിൽ തെരുവ് വിളക്കുകൾ വീണ്ടും കത്തിക്കാനുള്ള കരാർ ഉടനാവും. വി.കെ.മോഹൻദാസാണ് ഇതേപ്പറ്റി ശ്രദ്ധ ക്ഷണിച്ചത്. വെസ്റ്റ്ഹില്ലിലെയും ഞെളിയൻ പറമ്പിലെയും പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കാൻ ഉടൻ നടപടിയുണ്ടാവുമെന്ന്  ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഡോ.എസ്.ജയശ്രീ അറിയിച്ചു. മാലിന്യം നീക്കാൻ അടുത്തയാഴ്ചക്കകം നടപടിയുണ്ടാവുമെന്നും തീപിടിത്തങ്ങളുണ്ടാവാതിരിക്കാൻ അടിയന്തര മുൻകരുതലെടുത്തിട്ടുണ്ടെന്നും  എം.സി.സുധാമണിയുടെ ശ്രദ്ധ ക്ഷണിക്കലയിന് മറുപടിയായി അവർ പറഞ്ഞു. അനധികൃത തെരുവ് കച്ചവടം വർധിക്കുന്ന കാര്യത്തിൽ വരുൺ ഭാസ്കർ ശ്രദ്ധ ക്ഷണിച്ചു.എല്ലാ വിധമുള്ള ലൈസൻസുകളും എടുത്തു പ്രവർത്തിക്കുന്ന വ്യാപാരികളുടെ നട്ടെല്ലൊടിക്കുന്ന രീതിയാണ് അനധികൃത തെരുവു വ്യാപാരം കൊണ്ട് നടക്കുന്നെതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.   നഗരത്തിൽ 2812 വഴിയോരകച്ചവടക്കാരാണുള്ളതെന്നും ഇവർക്ക് വെൻഡിങ്ങ് മേഖലകൾ തരം തിരിച്ച് നൽകുന്നതോടെ പ്രശ്നത്തിൽ ആശ്വാസമുണ്ടാവുമെന്നും സ്ഥിരം സമിതി അധ്യക്ഷൻ പി.ദിവാസരൻ പറഞ്ഞു. ടി.കെ.ചന്ദ്രൻ, വി.പി.മനോജ് എന്നിവരും വിവിധ വിഷയങ്ങളിൽ ശ്രദ്ധ ക്ഷണിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close