KERALAtop news

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്: മഞ്ചേശ്വരം എം എല്‍ എ ഖമറുദ്ദീന്‍ അറസ്റ്റില്‍, എം ഡി പൂക്കോയ തങ്ങളേയും ചോദ്യം ചെയ്യുന്നു

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എം എല്‍ എ എം സി ഖമറുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി. ചന്ദേര പോലീസ് സ്‌റ്റേഷനിലെ നാല് കേസുകളിലാണ് അറസ്റ്റ്. ഖമറുദ്ദീനെ കൊവിഡ് പരിശോധനക്കായി കൊണ്ടു പോകും. അതിന് ശേഷം കോടതിയില്‍ ഹാജരാക്കും. ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് 122 കേസുകളാണ് ഖമറുദ്ദീനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇത്രയേറെ പരാതികള്‍ ഉയര്‍ന്നിട്ടും എം എല്‍ എക്കെതിരെ കാര്യക്ഷമായ അന്വേഷണം നടക്കുന്നില്ലെന്നും അറസ്റ്റ് വൈകിപ്പിക്കുന്നുവെന്നും പരാതി ഉയര്‍ന്നിരുന്നു.
ഇന്ന് രാവിലെ മുതല്‍ എം സി ഖമറുദ്ദീനെ ചോദ്യം ചെയ്ത് വരികയായിരുന്നു. തട്ടിപ്പ് നടത്തിയതിന് തെളിവുകളുണ്ടെന്നും ഖമറുദ്ദീനെ അറസ്റ്റ് ചെയ്യുമെന്നും സൂചനയുണ്ടായിരുന്നു.
ഫാഷന്‍ ഗോള്‍ഡ് എം ഡി പൂക്കോയ തങ്ങളേയും ചോദ്യം ചെയ്യുന്നുണ്ട്. ഉടനെ അദ്ദേഹത്തെയും അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. എണ്ണൂറോളം നിക്ഷേപകരില്‍ നിന്നായി 150 കോടിയിലേറെ പണം തട്ടിപ്പ് നടത്തിയെന്നാണ് ഇവര്‍ക്കെതിരായ ആരോപണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close