കോഴിക്കോട് : പൂനം ദേവി, വേങ്ങര പോലീസ് സ്റ്റേഷൻ cr. No 87/2023 u/s 302 IPC കേസിലെ പ്രതിയാണ്.പൂനം ദേവിയും കാമുകൻ ബീഹാർ സ്വദേശിയായ ജയപ്രകാശനും ചേർന്ന് പൂനം ദേവിയുടെ ഭർത്താവ് സഞ്ജിത് പസ്വാനെ കഴുത്ത് ഞെരിച്ചു കൊന്ന കേസാണ് മേൽ സൂചിപ്പിച്ചിട്ടുള്ളത്. 31.01.23 തിയ്യതി 22.30 മണിക്ക് വേങ്ങര യാറമ്പടി എന്ന സ്ഥലത്തുള്ള PK ക്വട്ടഴ്സിൽ വയറുവേദന വന്നു സഞ്ജിത് പാസ്വാൻ മരണപ്പെട്ടു എന്ന പൂനം ദേവിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് u/s174 Crpc പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. 21.02.23 തിയ്യതി ഉച്ചയ്ക്ക് 03.45 മണിക്ക് കിടത്തി ചികിത്സിക്കേണ്ട മാനസിക രോഗിയാണെന്നു കണ്ട് മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും റഫർ ചെയ്യപ്പെട്ടാണ് കുതിരവട്ടം MHC യിൽ അഡ്മിറ്റ് ചെയ്തത്. FRP no. 06/23, IP no.310/23 പ്രകാരം അഡ്മിറ്റ് ചെയ്യപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ 12.02.2023 തിയ്യതി 00.00 നും 00.15 hrs നും ഇടയ്ക്കുള്ള ഏതോ സമയം ടിയാൾ കഴിഞ്ഞു വന്നിരുന്ന കുതിരവട്ടം MHC യിലെ ഫോറെൻസിക് വാർഡ് 5 ലെ RP റൂമിലെ തെക്ക് കിഴക്ക് ഭാഗത്തെ ടോയ്‌ലെറ്റിന്റെ വെന്റിലേറ്ററിന്റെ ഗ്രിൽ ഒരു ഇഷ്ടിക കൊണ്ട് കുത്തിയിളക്കി വെന്റിലേറ്റർ ഹോൾ വഴി രക്ഷപ്പെട്ടതായി കരുതുന്നു. ഹിന്ദി സംസാരിക്കുന്ന ബീഹാറിലെ വൈശാലി സ്വദേശിയായ പൂനം ദേവി ഉദ്വേശം 162cm ഉയരവും വെളുത്ത നിറവും മെലിഞ്ഞ പ്രകൃതവും ഉള്ള സ്ത്രീയാണ്. കാണാതാകുമ്പോൾ പൂനം ദേവി ചെറിയ പൂക്കളോട് കൂടിയ കറുപ്പും മെറൂണോട് കൂടിയ ടോപ്പും മഞ്ഞ പാന്റുമാണ് ധരിച്ചത്
Related Articles
February 19, 2023
144