തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും കോവിഡ്19 ബാധിതരുടെ എണ്ണം ആയിരത്തിന് മുകളിലെത്തിയ സാഹചര്യത്തില്‍ അടുത്ത ചില ആഴ്ചകള്‍ നിര്‍ണായകമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ ഭാവി നിര്‍ണയിക്കുക നമ്മള്‍ തന്നെയായിരിക്കും. അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുക. കോവിഡ് പ്രോട്ടോക്കോള്‍ എല്ലാവരും പാലിക്കുക. സംസ്ഥാനത്ത് സവിശേഷമായ സാഹചര്യത്തിലൂടെ കടന്നുപോകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 1078 പേര്‍ക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. അഞ്ച് പേര്‍ മരിച്ചു. സമ്പര്‍ക്കം മൂലം 798 പേര്‍ക്ക് രോഗബാധയുണ്ടായി. ഉറവിടം അറിയാത്തത് 65. ഇപ്പോള്‍ 9458 പേര്‍ ചികിത്സയില്‍. 432 പേര്‍ക്ക് രോഗ മുക്തി. 428പ്രദേശങ്ങള്‍ ഹോട് സ്‌പോട്ടില്‍.
*ജില്ല തിരിച്ചുള്ള കണക്കുകള്‍.*
മലപുറം 89
ആലപ്പുഴ 82
കൊല്ലം 106
തിരുവനന്തപുരം 222
തൃശൂര്‍ 83
പാലക്കാട് 51
എറണാകുളം 100
പത്തനംതിട്ട 27
കണ്ണൂര്‍ 51
കാസര്‍ഗോഡ് 47
കോട്ടയം 80
കോഴിക്കോട് 67
വയനാട് 10
ഇടുക്കി 63