Sportstop news

ചെല്‍സിയെ വീഴ്ത്തി ആഴ്‌സണല്‍ എഫ് എ കപ്പ് ജേതാക്കള്‍

ലണ്ടന്‍: എഫ് എ കപ്പില്‍ ആഴ്‌സണല്‍ ചാമ്പ്യന്‍മാര്‍. ചെല്‍സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ആഴ്‌സണല്‍ പതിനാലാം തവണയും എഫ് എ കപ്പുയര്‍ത്തിയത്. എഫ് എ കപ്പ് ജയത്തോടെ ആഴ്‌സണല്‍ യൂറോപ്പ ലീഗ് യോഗ്യത സ്വന്തമാക്കി. ഒരു ഗോളിന് പിറകില്‍ നിന്ന ശേഷം ഗാബോണ്‍ സ്‌ട്രൈക്കര്‍ പിയറി ഓബമെയാംഗിന്റെ ഇരട്ട ഗോളുളില്‍ ആഴ്‌സണല്‍ ജയം സ്വന്തമാക്കുകയായിരുന്നു.
മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ സെമി ഫൈനലിലും ഓബമെയാംഗിന്റെ ഗോളുകളാണ് ഗണ്ണേഴ്‌സിന് തുണയായത്. അഞ്ചാം മിനുട്ടില്‍ പുലിസിചിന്റെ ഗോളിലാണ് ചെല്‍സി ലീഡെടുത്തത്.
ആഴ്‌സണലിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തതിന് ശേഷം മൈക്കല്‍ അര്‍ടെറ്റയുടെ ആദ്യ കിരീട വിജയമാണിത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close