localtop news

കോന്നാട് കടപ്പുറം കെ പി കേശവമേനോൻ കടപ്പുറമെന്ന് നാമകരണം ചെയ്യണം

അധികാരികൾക്ക് നിവേദനം നൽകി

കോഴിക്കോട്: പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും
സാംസ്കാരിക നായകനും മാതൃഭൂമി സ്ഥാപക പത്രാധിപരുമായിരുന്ന കെ പി കേശവമേനോൻ അന്ത്യവിശ്രമം കൊള്ളുന്ന കോന്നാട് കടപ്പുറം കെ പി കേശവമേനോൻ കടപ്പുറം എന്ന് നാമകരണം ചെയ്യണമെന്ന്
വെസ്റ്റ്ഹിൽ വികസന കർമ്മ സമിതിയുടെയും തീരദേശത്തെ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളുടെയും സംയുക്ത യോഗം സർക്കാറിനോട് അഭ്യർത്ഥിച്ചു.

കടപ്പുറത്ത് നടത്തുന്ന വികസന പ്രവർത്തനങ്ങൾ ജനദ്രോഹപരമാ കരുതെന്നും കടപ്പുറം തനതായ രീതിയിൽ സംരക്ഷിക്കണമെന്നും ജനങ്ങളുടെ ആശങ്കകൾ പൂർണമായും ദൂരീകരിക്കണമെന്നും യോഗം അഭ്യർത്ഥിച്ചു.നിർദ്ദിഷ്ട സൈക്കിൾ കോർട്ട് നിലവിലുള്ള നടപ്പാതയിൽ നിർമ്മിക്കണമെന്നും അലങ്കാര ലൈറ്റുകൾ പ്രവർത്തനക്ഷമമാക്കണമെന്നും റോഡിനോട് ചേർന്ന ഭാഗം മോടിപിടിപ്പിച്ച് സന്ദർശകർക്ക് വിശ്രമിക്കാനുള്ള ഇരിപ്പിട സൗകര്യവും പാർക്കിംഗ് സൗകര്യവും ഒരുക്കണമെന്നും വോളിബോൾ കോർട്ട് പഴയ കേരള സോപ്സ് ഫാക്ടറിക്ക് എതിർവശത്ത് നിർമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.യോഗം
തീരദേശത്തെ റസിഡൻസ് കോഡിനേഷൻ കമ്മിറ്റി സെക്രട്ടറി ടി വി ശശികുമാർ ഉദ്ഘാടനം ചെയ്തു. വെസ്റ്റ്ഹിൽ വികസന കർമ്മ സമിതി ജനറൽ കൺവീനർ സുധീഷ് കേശവ പുരി അധ്യക്ഷത വഹിച്ചു .ഹർഷൻ കാമ്പുറം, ഷിബി എം തോമസ് ,അഡ്വ.എം.രാജൻ, വളപ്പിൽ ശശിധരൻ, സൈഫുദ്ദീൻ ടി പി, ഉപേഷ് .വി,
പി.കെ ശ്രീരഞ്ജനൻ എന്നിവർ സംസാരിച്ചു.ഇത് സംബന്ധിച്ച് നിവേദനം എം എൽ എ എ.പ്രദീപ് കുമാറിനും എംകെ രാഘവൻ എം പിക്കും മുഖ്യമന്ത്രി, മേയർ, ജില്ലാ കലക്ടർ,ഫിഷറീസ് മന്ത്രി, സംസ്ക്കാരിക വകുപ്പ് മന്ത്രി എന്നിവർക്കും നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close