HealthKERALAtop news

കോവിഡ് – ആയുർഹെൽപ് കോൾ സെന്ററിലേക്ക് വിളിക്കാം;7034940000

കോഴിക്കോട് : കോവിഡ് രോഗ സംബന്ധമായ സേവനത്തിനു ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതിയായ ആയുർഹെൽപ് കോൾ സെന്ററിന്  തുടക്കമായി. 7034940000 എന്ന ഹെൽപ്‌ലൈൻ നമ്പറിലേക്കു കേരളത്തിന്‌ അകത്തു നിന്നും, പുറത്തു നിന്നും വിളിക്കാവുന്ന രീതിയിലാണ് കോൾസെന്റർ സജ്ജമാക്കിയിട്ടുള്ളത്.

കോവിഡ് പ്രതിരോധം, ചികിത്സ, കോവിഡാനന്തര ആരോഗ്യ പുനസ്ഥാപനം എന്നിവയിൽ സർക്കാർ-സ്വകാര്യ മേഖലയിൽ ലഭ്യമായ ആയുർവേദ സേവനങ്ങൾ, കോവിഡ് പ്രതിരോധത്തിലെ പൊതു നിർദ്ദേശങ്ങൾ, വാക്സിൻ സംബന്ധിച്ച സംശയങ്ങൾ തുടങ്ങിയവക്കുള്ള വിദഗ്ദ ഉപദേശങ്ങളും ലഭ്യമാണ്.

24 മണിക്കൂറും പ്രവർത്തനസജ്ജമായ ഈ ഹെൽപ്‌ലൈൻ വഴി പ്രതിരോധ ഔഷധങ്ങളുടെ ലഭ്യത, ചികിത്സാ കേന്ദ്രങ്ങളുടെ വിവരങ്ങൾ, പ്രതിരോധത്തിന് സഹായകരമായ ആഹാരം, വ്യായാമം തുടങ്ങിയവയെ കുറിച്ചുള്ള അവബോധം, മാനസിക വൈഷമ്യങ്ങൾക്കുള്ള ടെലികൗൺസലിംഗ്, തുടർചികിത്സ, തുടങ്ങി പൊതുജനങ്ങൾക്കുള്ള വിവിധ സേവനങ്ങൾ ലഭ്യമാക്കും.

ഒരൊറ്റ ഫോൺകോളിൽ ആയുർവേദ മേഖലയിലെ മുഴുവൻ സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുവേണ്ടി ചിട്ടപ്പെടുത്തിയ ഈ പദ്ധതിയിൽ സംസ്ഥാനമാകെ 250ൽ പരം ഡോക്ടർമാർ വളണ്ടിയർമാരായി സേവനം ചെയ്യുമെന്നും ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ ഡോ.കെ.എസ്സ്.വിമൽ കുമാർ, സെക്രട്ടറി ഡോ.റോഷ്‌ന സുരേഷ് എന്നിവർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close