KERALAlocaltop news

ഉരുൾപ്പെട്ടൽ ഭീഷണി; വയനാട്ടിലെ റിസോർട്ടിലും ഹോം സ്‌റ്റേയിലും ഉള്ളവരോട് ഒഴിയണമെന്ന് കളക്ടറുടെ നിർദേശം

കാലാവസ്ഥാ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപനം പിന്‍വലിക്കുന്നതുവരെ പുതിയ ബുക്കിങ് സ്വീകരിക്കാനും പാടില്ല

വയനാട് : കേരളത്തില്‍ മഴ കനക്കുന്ന സാഹചര്യത്തില്‍ വയനാട്ടിലെ റിസോര്‍ട്ടുകളിലും ഹോം സ്റ്റേകളിലും താമസിക്കുന്നവരോട് ഉടന്‍ ഒഴിയാന്‍ നിര്‍ദ്ദേശം. ഉരുള്‍പ്പൊട്ടല്‍ ഭീഷണിയെ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള ഒഴിയാന്‍ നിര്‍ദ്ദേശിച്ചത്.

പടിഞ്ഞാറത്തറ, മേപ്പാടി, തവിഞ്ഞാല്‍, മൂപ്പെനാട്, തൊണ്ടര്‍നാട്, തിരുനെല്ലി, പൊഴുതന, വൈത്തിരി തുടങ്ങിയ പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ഹോം സ്റ്റേകളില്‍ നിന്നും റിസോര്‍ട്ടുകളില്‍ നിന്നും ഗസ്റ്റ് ഹൗസുകളില്‍ നിന്നും ലോഡ്ജിങ് ഹൗസുകളില്‍ നിന്നും താമസക്കാരെ അടിയന്തരമായി മാറ്റാനാണ് നിര്‍ദേശം.

ഈ പ്രദേശങ്ങളെല്ലാം ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് നടപടി. ആവശ്യമായ പക്ഷം തഹസില്‍ദാര്‍മാര്‍ താമസ സൗകര്യം ഒരുക്കണം.

കാലാവസ്ഥാ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപനം പിന്‍വലിക്കുന്നതുവരെ പുതിയ ബുക്കിങ് സ്വീകരിക്കാനും പാടില്ല. ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, പൊലീസ് എന്നിവര്‍ ഇക്കാര്യം ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close