OthersSportstop news

അംഗരക്ഷകന് കോവിഡ്, മറഡോണയുടെ അറുപതാം പിറന്നാള്‍ ഐസൊലേഷനില്‍

ഫുട്‌ബോള്‍ മാന്ത്രികന്‍ ഡിയഗോ മറഡോണക്ക് നാളെ അറുപതാം ജന്മദിനം. പക്ഷേ, ആഘോഷങ്ങളൊന്നും ഇല്ല, മറഡോണ ഐസൊലേഷനിലാണ്. മറഡോണയുടെ അംഗരക്ഷകന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മറഡോണ ഐസൊലേഷനിലാണ്. അമിതമായ ലഹരി ഉപയോഗം മറഡോണയുടെ ആരോഗ്യം ദുര്‍ബലമാക്കിയിട്ടുണ്ട്.

രണ്ട് തവണ ഹൃദയാഘാതവും സംഭവിച്ചു. കോവിഡ് കാലത്ത് ഹൈ റിസ്‌ക് വിഭാഗത്തിലാണ് മറഡോണ. അര്‍ജന്റീന ഫസ്റ്റ് ഡിവിഷന്‍ ക്ലബ്ബായ ജിംനാസിയ എസ്ഗ്രിമ ലപ്ലാറ്റയുടെ പരിശീലകനാണ് മറഡോണ. ഒരിക്കല്‍ കൂടി ഇംഗ്ലണ്ടിനെതിരെ ദൈവത്തിന്റെ കൈ ഗോള്‍ നേടണമെന്നതാണ് മറഡോണയുടെ ആഗ്രഹം. അന്ന് ഇടത് കൈ കൊണ്ടായിരുന്നെങ്കില്‍ അടുത്ത തവണ വലത് കൈ കൊണ്ട് ഗോളടിക്കണമെന്നതാണ് മറഡോണയുടെ സ്വപ്നം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close