KERALAlocaltop news

കാർഷിക മേഖലയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം

കോഴിക്കോട്
തകർന്നു തരിപ്പണമായ കാർഷികമേഖലയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ ബിജു കണ്ണന്തറ ആവശ്യപ്പെട്ടു.

കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധികളാണ് നേരിടുന്നത്. വർദ്ധിത ഉൽപാദന ചെലവുകൾ, വില തകർച്ച, വന്യമൃഗ ശല്യം, ഉൽപ്പന്നങ്ങൾക്ക് ന്യായവില ലഭിക്കാത്ത അവസ്ഥ, കൃഷി നാശം, കടക്കെണി തുടങ്ങിയവയാണ് കർഷകന്റെ അടിസ്ഥാന പ്രശ്നങ്ങൾ.

വില തകർച്ച മൂലം ഉൽപാദനച്ചെലവ് പോലും കിട്ടാതെ കർഷകർ ദുരിതത്തിലാണ്.പച്ച തേങ്ങ, വിത്ത് തേങ്ങ,എന്നിവ സംഭരിച്ച വകയിൽ പണം ലഭിച്ചിട്ടില്ല.

.മലയോരമേഖലയിൽ വന്യമൃഗങ്ങൾ വ്യാപകമായി മനുഷ്യജീവനും സ്വത്തിനും ഭീഷണിയാകുമ്പോൾ, കടലാസിൽ അല്ലാതെ ക്രിയാത്മകമായ നടപടികൾ ഒന്നും ഉണ്ടാകുന്നില്ല.

കേരളത്തിന്റെ റവന്യൂ വരുമാനത്തിന്റെ സിംഹഭാഗവും സർക്കാർ ജീവനക്കാരുടെ ശമ്പളവും,പെൻഷനും, വായ്പയുടെ പലിശയും കൊടുക്കുന്നതിനു മാത്രമാണ് വിനിയോഗിക്കുന്നത്.

11 ലക്ഷം ഹെക്ടർ മാത്രം കൃഷിയുള്ള കേരളത്തിലെ കൃഷി ഉദ്യോഗസ്ഥരുടെ എണ്ണം 7900 ആണ്.110 ലക്ഷം ഹെക്ടർ കൃഷിയുള്ള കർണാടകത്തിൽ 7700ഉം, 49 ലക്ഷം ഹെക്ടർ കൃഷിഭൂമിയുള്ള തെലുങ്കാനയിൽ 6200 കൃഷി ഉദ്യോഗസ്ഥരും ആണുള്ളത്.
മാസം ഖജനാവിൽ നിന്നും മുടങ്ങാതെ കൊടുക്കുന്ന ശമ്പളത്തിൽ കർഷകന്റെ കണ്ണീരുണ്ട്.

മണ്ണിൽ പണിയെടുക്കുന്ന 60 വയസ്സു കഴിഞ്ഞ മുഴുവൻ കർഷകർക്കും പ്രതിമാസം പതിനായിരം രൂപ പെൻഷൻ ലഭ്യമാക്കണം.
കർഷകരുടെ കടങ്ങൾ എഴുതിത്തള്ളണമെന്നും,
എല്ലാ കൃഷികൾക്കും ഉല്പാദന ചെലവിന്റെ അടിസ്ഥാനത്തിൽ ന്യായവില ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close