ചങ്ങരംകുളം: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മേഖല ബാങ്കായ എച്ച്.ഡി.എഫ്.സി കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റിയുടെ ഭാഗമായി സാമ്പത്തിക- സാമൂഹ്യ മേഖലയിൽ മികച്ച പ്രവർത്തനം നടത്തിയവരെ ആദരിക്കുന്നതിൻ്റെ ഭാഗമായി ദേശീയ തലത്തിൽ ഏർപ്പെടുത്തിയ ഔർ നൈബർ ഹുഡ് ഹീറോ അംഗീകാരം ഷെവലിയാർ സി.ഇ.ചാക്കുണ്ണിക്ക് കൈമാറി.
സാമ്പത്തിക- സാമൂഹ്യ- സംസ്ക്കാരികസേവന പ്രവർത്തനത്തിനു പുറമേ കോവിഡ് 19 കാലത്ത് മാതൃക പ്രവർത്തനം കൂടി പരിഗണിച്ചാണ് ഷെവലിയാർ സി.ഇ ചാക്കുണ്ണിക്ക് ബാങ്ക് ജന്മനാട് ചാലിശ്ശേരിക്ക് സമീപത്തുള്ള ചങ്ങരംകുളം ബ്രാഞ്ചിൽ വെച്ച് അംഗീകാരം നൽകിയത്.
കോവിഡ് പ്രോട്ടോക്കാൾ മാനദണ്ഡമനുസരിച്ച് നടന്ന ചടങ്ങിൽ
ബ്രാഞ്ച് മാനേജർ ജോളിൻ പി ജോർജ് ഷെവലിയാർ സി.ഇ.ചാക്കുണ്ണിക്ക് പുരസ്ക്കാരം നൽകി
ജന്മനാട്ടിൽ വെച്ച് ലഭിച്ച ബാങ്കിൻ്റെ അംഗീകാരത്തിൽ സന്തോഷമുണ്ടെന്നും,ആദരവും അംഗീകാരത്തെയും പ്രതീക്ഷിച്ചല്ല തൻ്റെ എളിയ പ്രവർത്തനമെന്നും അംഗീകാരം താൻ പ്രതിനിധാനം ചെയ്യുന്ന സംഘടനകൾക്കും കമ്പനികൾക്കു കൂടി അർഹതപ്പെട്ടതാണെന്നും ചാക്കുണ്ണി പറഞ്ഞു.
കോവിഡ് കാലത്ത് വിമാനയാത്രക്കാർക്ക് പി.പി.ഇ കിറ്റുകൾ നൽകിയും, തന്റെ യും കുടുംബാംഗങ്ങളുടെയും കെട്ടിട വാടക ഒഴിവാക്കിയും ഉൾപ്പെടെയുള്ള മാതൃകാപ്രവർത്തനം വിമാനക്കമ്പനികളും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ,തദ്ദേശ സ്വയഭരണ സ്ഥാപനങ്ങൾ ദേശീയ തലത്തിൽ പല കെട്ടിട ഉടമകളും അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്ന് മറുപടി പ്രസംഗത്തിൽ സി.ഇ.ചാക്കുണ്ണി പറഞ്ഞു.
അസിസ്റ്റൻ്റ് മാനേജർ എം.കെ. വിവേക് , ഡെപ്യൂട്ടി മാനേജർ സൂരജ്.കെ. ,സെയിൽസ് ഓഫീസർ ഷബാബ് എം , നിഖിൽ ഡോണി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.