MOVIEStop news

അനുപമ പരമേശ്വരൻ നായികയാകുന്ന ‘ഫ്രീഡം അറ്റ്‌ മിഡ്നൈറ്റ്’ ന്റെ ടീസർ പുറത്തിറങ്ങി.

അനുപമ പരമേശ്വരൻ നായികയാകുന്ന ‘ഫ്രീഡം അറ്റ്‌ മിഡ്നൈറ്റ്’ ന്റെ ടീസർ പുറത്തിറങ്ങി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു. വ്യത്യസ്ത പ്രമേയവുമായി  എത്തുന്ന ഹ്രസ്വചിത്രം റിലീസിന് മുൻപ് തന്നെ തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലേക്കു മൊഴിമാറ്റം ചെയ്യപ്പെടുന്നു എന്ന പ്രത്യേകതയുമുണ്ട്‌.  പോഷ് മാജിക്കാ ക്രീയേഷൻസിന്റെ ബാനറിൽ അഖില മിഥുൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ആർ ജെ ഷാൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹക്കിം ഷാജഹാൻ ആണ് നായകൻ. Muzik 247 ന്റെ യൂട്യൂബ് ചാനലിൽ ആണ് ടീസർ റിലീസ് ചെയ്തത്. ശക്തവും, വ്യത്യസ്തവുമായ പ്രമേയങ്ങളെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ എത്തുന്ന പോഷ് മാജിക്കാ ക്രിയേഷൻസിന്റെ ആദ്യ നിർമാണ സംരംഭം ആണ് ‘ഫ്രീഡം അറ്റ്‌ മിഡ്നൈറ്റ്’.
അബ്ദുൾ റഹീം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്  ലിജിൻ ബാബിനോ. എഡിറ്റർ – ജോയൽ കവി.
 
Youtube Link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close