കോഴിക്കോട്: സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് രോഗികളില്‍ അതിഥി തൊഴിലാളിയുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കവെ, ഭൂരിഭാഗം സലൂണുകളിലും ജോലിചെയ്യുന്ന അതിഥി ബാര്‍ബര്‍മാര്‍ ആശങ്ക ഉയര്‍ത്തുന്നു. പരമ്പരാഗത ബാര്‍ബര്‍മാര്‍ നടത്തുന്ന സലൂണുകളിലെ അതിഥി തൊഴിലാളികളെ നാട്ടിലേക്ക് തിരിച്ചയച്ചപ്പോള്‍, തൊഴില്‍ അറിയാത്തവര്‍ നടത്തുന്ന ബാര്‍ബര്‍ഷോപ്പുകള്‍ അതിഥി തൊഴിലാളികളെ വച്ചാണ് പ്രവര്‍ത്തിപ്പിക്കുന്നത്.
യുപി, മഹാരാഷ്ട്ര, ഡല്‍ഹി, ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി ബാര്‍ബര്‍മാരാണ് കേരളത്തിലെ സലൂണുകളില്‍ ജോലി ചെയ്യുന്നത്. പരമ്പരാഗത ബാര്‍ബര്‍മാരുടെ സലൂണുകളില്‍ ഉടമകള്‍ തന്നെ ജോലികള്‍ ചെയ്യുന്നുണ്ട്. എന്നാല്‍ തൊഴില്‍ അറിയാത്ത നിരവധി മലയാളികള്‍ സലൂണുകളും, ബ്യൂട്ടി പാര്‍ലറുകളും നടത്തുന്നുണ്ട്. .ഇത്തരക്കാരാണ് വരുമാനം ലക്ഷ്യമിട്ട് അതിഥി ബാര്‍ബര്‍മാരെ ഇറക്കുമതി ചെയ്യുന്നത്.
ബാര്‍ബര്‍ ഷാപ്പുകള്‍ക്കും ബ്യൂട്ടിപാര്‍ലറുകള്‍ക്കും കോവിഡിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചതോടെ അതിഥി ബാര്‍ബര്‍മാരെ വന്‍തോതില്‍ കൊണ്ടുവരുന്നുണ്ട്. ക്വാറന്റന്‍ ലംഘിച്ച് ഇവര്‍ പുറത്തിറങ്ങി നടക്കാറുണ്ടെന്ന് ബാര്‍ബര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ഒറ്റമുറിയില്‍ കൂട്ടമായി താമസിക്കുന്നത് കോവിഡ് വ്യാപനത്തിന് കാരണമാകുന്നുവെന്ന ആശങ്കയും നിലവിലുണ്ട്.