KERALAlocaltop news

കൃഷി അനുബന്ധ മേഖല: ക്ലാസ് സംഘടിപ്പിച്ചു

കോയമ്പത്തൂർ :

അമൃത സ്കൂൾ ഓഫ് അഗ്രിക്കൾച്ചറൽ സയന്‌സിലെ നാലാം വർഷ ബിരുദ വിദ്യാർഥികൾ മൈലേരിപാളയം കർഷകർക്ക് വിവിധ കാർഷിക, അനുബന്ധ മേഖലകളെ കുറിച്ച് ക്ലാസുകൾ സംഘടിപ്പിച്ചു.

വിത്തുകളുടെ ഗുണമേന്മയും ഷെൽഫ് ലൈഫും കൂട്ടുന്നതിനായി ഉപയോഗിക്കുന്ന മാർഗ്ഗങ്ങളായ സീഡ് പെല്ലെറ്റിംഗ്, സീഡ് പ്രൈമിങ് എന്നിവയെ കുറിച്ചുള്ള വിവരങ്ങളും കർഷകരുമായി പങ്കു വെച്ചു.

പൊടികളും ദ്രാവകങ്ങളും ഉപയോഗിച്ച് വിത്തുകൾക്ക് ചുറ്റും ഒരു ഷെൽ ഉണ്ടാക്കുന്ന പ്രക്രിയയാണ് വിത്ത് പെല്ലറ്റിംഗ്, വിത്തിൻ്റെ ഭാരം, വലുപ്പം, ആകൃതി എന്നിവ വർദ്ധിപ്പിക്കുന്നതിന് തത്വം, ടാൽക്കം, ബെൻ്റോണൈറ്റ് അല്ലെങ്കിൽ ഡയറ്റോമൈറ്റ് പോലുള്ള നിഷ്ക്രിയ പദാർത്ഥങ്ങൾ ചേർത്തുകൊണ്ടാണ് ഈ പ്രക്രിയ ചെയ്യുന്നത്. ശരിയായ രീതിയിൽ നട്ടുപിടിപ്പിക്കാൻ കഴിയുന്ന ഒരു ഏകീകൃത, കനത്ത, ബോൾഡ്, വൃത്താകൃതിയിലുള്ള വിത്താണ് ഫലം.

ഈ പ്രവൃത്തി പരിചയ പരിപാടിയുടെ ഫലമായി കർഷകർക്ക് പുതിയ അറിവ് പകർന്ന് കൊടുക്കാൻ വിദ്യാർത്ഥികൾക്ക് സാധിച്ചു. സ്‌കൂൾ ഡീൻ ഡോ.സുധീഷ് മണലിൽ, ഗ്രൂപ്പ് ഫെസിലിറ്റേറ്റർമാരായ ഡോ.വി മാർത്താണ്ഡൻ, ഡോ.ജി, ബൂപതി,ഡോ.വി.വനിത എന്നിവരുടെ നേത്യത്വത്തിലാണ് എല്ലാ പരിപാടികളും നടന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close