KERALAlocaltop news

മണിപ്പൂർ ; കേന്ദ്ര സർക്കാരിനെതിരെ അടിയന്തിര പ്രമേയവുമായി കോഴിക്കോട് നഗരസഭ

കോഴിക്കോട് :   മണിപ്പൂരിനൊപ്പം മനസാക്ഷി ചേർത്ത് കോഴിക്കോട് കോർപറേഷൻ ഭരണ-പ്രതിപക്ഷം.    മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച് മണിപ്പൂരിൽ ന്യൂനപക്ഷ ഗോത്രവർഗക്കാരായ യുവതികളെ കൂട്ടബലാൽസംഗം ചെയ്ത സംഭവത്തിനെതിരെ കോഴിക്കോട് കോർപറേഷൻ യോഗം ഒറ്റക്കെട്ടായി പ്രതിഷേധം രേഖപ്പെടുത്തിയപ്പോൾ ബി ജെ പി അംഗങ്ങൾ വിട്ടു നിന്നു. എൽ.ഡി.എഫ് കൗൺസിലർ എൻ.സി.മോയിൻകുട്ടിയും പ്രതിപക്ഷ നേതാവ് കെ.സി ശോഭിതയും അവതരിപ്പിച്ച പ്രമേയത്തെ ബി.ജെ.പി ഒഴികെയുള്ള ഭരണ – പ്രതിപക്ഷ അംഗങ്ങൾ ഒറ്റക്കെട്ടായാണ് അനുകൂലിച്ചത്.
രണ്ടു മാസം മുമ്പ് കൂട്ടബലാൽസംഗം നടന്നതിലല്ല പ്രധാനമന്ത്രിക്ക് രോഷം ആ വിവരം ലോകമറിഞ്ഞതിലാണെന്ന് എൻ.സി മോയിൻകുട്ടി പറഞ്ഞു ‘ . മണിപ്പൂരിൽ      നടക്കുന്നത് ഗുജറാത്തിൽ മുസ്ലിംകൾക്കു നേരേ നടന്നതുപോലുള്ള വംശഹത്യയാണ്. സംസ്ഥാന സർക്കാറും കേന്ദ്ര സർക്കാറും മണിപ്പൂരിൽ സമാധാനം സ്ഥാപിക്കുന്നതിൽ സമ്പൂർണ പരാജയമായിരിക്കുന്നു. ലോക മനസ്സാക്ഷി ഞെട്ടുന്ന സംഭവങ്ങളാണ് മണിപ്പൂരിൽ അരങ്ങേറുന്നത്. ക്രൈസ്തവ സമൂഹത്തിന്റെ നിരവധി ആരാധനാലയങ്ങളാണ് മണിപ്പൂരിൽ അഗ്നിക്കിരയായത്. ഇതിനെതിരെ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് മോയിൻകുട്ടി അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു.
ജനജീവിതം ദുസ്സഹമായി തീർന്ന മണിപ്പുരിലെ സർക്കാറിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് കെ.സി ശോഭിത ആവശ്യപ്പെട്ടു.
മണിപ്പൂരിൽ നടക്കുന്ന സംഭവങ്ങളെ അപലപിക്കുന്നെങ്കിലും മതപരമായ ആക്രമണമാണ് നടക്കുന്നതെന്ന പ്രമേയത്തിലെ പരാമർശത്തോട് യോജിക്കുന്നില്ലെന്ന് ബി.ജെ.പി അംഗം നവ്യ ഹരിദാസ് പറഞ്ഞു.
ഒടുവിൽ വോട്ടിനിട്ട പ്രമേയത്തെ ഭരണ -പ്രതിപക്ഷ ബെഞ്ചിലെ 59 പേർ അനുകൂലിച്ചു. ബി.ജെ.പിയുടെ ആറ് അംഗങ്ങൾ എതിർത്തും വോട്ടു ചെയ്തു. മണിപൂർ വിഷയത്തിൽ നടന്ന അടിയന്തിര പ്രമേയ ചർച്ചയിൽ അഡ്വ. സി.എം. ജംഷീർ, സുജാത കൂടത്തിങ്കൽ, എസ്കെ അബൂബക്കർ , പി.കെ. നാസർ, കെ.കെ. മൊയ്തീൻ കോയ , സി.എസ്. സത്യഭാമ, മുരളീധരൻ , എൻ. ശിവപ്രസാദ് എന്നിവർ സംസാരിച്ചു’.                                                  ഹിന്ദുത്വ അജണ്ട നടപാക്കുന്ന വർഗീയ കൂട്ടക്കൊലയാണ് മണിപ്പൂരിൽ നടക്കുന്നതെന്ന് ചർച്ചയിൽ പങ്കെടുത്ത ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദ് ചൂണ്ടിക്കാട്ടി. ഇത് ഗവ. സ്പോൺസേഡ് കലാപവും , ബലാൽസംഗവുമാണ്. ചരിത്രം, വിദ്യാഭ്യാസം. നീതിന്യായം, നിയമപാലനം, തുടങ്ങി സർവ്വേ മേഖലകളിലും കേന്ദ്ര സർക്കാർ സംഘ്പരിവാർ അജണ്ട നടപ്പാക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.          വിവിധ വിഷയങ്ങളിൽ ടി.കെ. ചന്ദ്രൻ , എസ്.കെ അബൂബക്കർ , ഓമന മധു , കെ. റംലത്ത് എന്നിവർ ശ്രദ്ധ ക്ഷണിച്ചു. കെട്ടിട നികുതി ചോർച്ച സംബന്ധിച്ച വിഷയത്തിൽ ശ്രദ്ധ ക്ഷണിച്ച കെ.കെ. മൊയ്തീൻ കോയ കോഴിക്കോട് സഹകരണ ആശുപത്രിക്കെതിരെ ഗുരുതര ആരോപണമാണ് ഉന്നയിച്ചത്. സെക്രട്ടറിയുടെയോ, നിയമാനുസൃത ഉദ്യോഗസ്ഥരുടേയോ അനുമതിയില്ലാതെ എരഞ്ഞിപ്പാലത്ത്  സഹകരണ ആശുപത്രി വളപ്പിൽ ഒൻപത് കെട്ടിടങ്ങൾ ഉയർന്നതായും 17528. ചതുരശ്ര മീറ്റർ വരുന്ന അനധികൃത കെട്ടിടങ്ങൾക്ക് നികുതിയിനത്തിൽ നഗരസഭയ്ക്ക് ലക്ഷങ്ങൾ നഷ്ടപ്പെടുന്നതായും മൊയ്തീൻ കോയ ചൂണ്ടിക്കാട്ടി. ഓഡിറ്റ് റിപ്പോർട്ട് ഉയർത്തിയാണ് ഇടതുപക്ഷത്തിന്റെ കീഴിലുള്ള സഹകരണ ആശുപത്രിക്ക് എതിരെ അദ്ദേഹം ശ്രദ്ധ ക്ഷണിച്ചത്.. ഇതിനെതിരെ സംസാരിച്ച എൽഡിഎഫ് അംഗം എം.സി അനിൽകുമാർ , ഓഡിറ്റ് റിപ്പോർട്ട് ചോർന്നതിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close