localtop news

കണ്ടപ്പൻചാലിൽ കാട്ടാന ഇറങ്ങി വിളകൾ നശിപ്പിച്ചു

കോടഞ്ചേരി :കോടഞ്ചേരി പഞ്ചായത്തിലെ കണ്ടപ്പൻചാലിൽ കാട്ടാന ഇറങ്ങി. നിരവധി കർഷകരുടെ വിളകൾ നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് കാട്ടാന ജനവാസ മേഖലയിൽ ഇറങ്ങിയത്.കണ്ടപ്പൻചാലിൽ തെക്കിനിയിൽ ശിവന്റെ വീടിന് സമീപത്ത് വരെ വന്ന്, കൃഷിയിടത്തിലെ 160 എത്ത വാഴ, കൈത, കവുങ്ങ് തുടങ്ങിയവ നശിപ്പിച്ചു.

കുന്നത്ത്‌ പൊതിയിൽ തോമസ്, ബേബി പടിഞ്ഞാറെകുറ്റ്, ജോർജ് പടിഞ്ഞാറെകുറ്റ് എന്നിവരുടെ കൃഷി സ്ഥലത്തെയും വിളകൾ നശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close