കൊച്ചി: കോവിഡ് സ്രവ സാംപിള്‍ ശേഖരണത്തെ ചൊല്ലി ആരോഗ്യമേഖലയിലെ അഭിപ്രായവ്യത്യാസം രൂക്ഷമാകുന്നു. സാംപിള്‍ ശേഖരണം ഇനി മുതല്‍ നഴ്‌സുമാര്‍ നിര്‍വഹിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് പാലിക്കാനാവില്ലെന്ന് കേരള ഗവണ്‍മെന്റ് നഴ്‌സസ് അസോസിയേഷന്‍ (കെ ജി എന്‍ എ) നിലപാടെടുത്തു.
സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ഡോക്ടര്‍മാര്‍ മാറി നില്‍ക്കുകയും അവരുടെ ജോലിയും ഉത്തരവാദിത്തവും മറ്റൊരു വിഭാഗത്തില്‍ അടിച്ചേല്‍പ്പിക്കാനുമുള്ള നീക്കം അംഗീകരിക്കാനാവില്ല. സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കണമെന്ന് കെ ജി എന്‍ എ ജനറല്‍ സെക്രട്ടറി ടി സുബ്രഹ്മണ്യന്‍ പറഞ്ഞു.
നഴ്‌സുമാരോ ലാബ് ടെക്‌നീഷ്യന്‍മാരോ ആണ് സ്രവ സാംപിള്‍ ശേഖരിക്കേണ്ടതെന്നും ഇവര്‍ക്കാവശ്യമായ പരിശീലനം ഡോക്ടറോ ലാബ് ഇന്‍ ചാര്‍ജോ നല്‍കണമെന്നുമുള്ള ഉത്തരവ് ബുധനാഴ്ചയാണ് പ്രിന്‍സിപ്പല്‍ൃ സെക്രട്ടറി പുറപ്പെടുവിച്ചത്.