KERALAlocaltop news

കരിപ്പൂർ സ്വർണ്ണക്കടത്ത് കവർച്ചാ കേസ്, മാഫിയാ തലവൻ പെരുച്ചാഴി ആപ്പു അടക്കം 3 പേർ പിടിയിൽ.

കൊണ്ടോട്ടി: കരിപ്പൂർ സ്വർണ്ണക്കവർച്ചാ കേസുമായി ബന്ധപ്പെട്ട് കൊടുവള്ളി സംഘത്തിൽപ്പെട്ട മുഖ്യപ്രതി കിഴക്കോത്ത് കൊടുവള്ളി ആവിലോറ സ്വദേശി പെരുച്ചാഴി ആപ്പു എന്ന പാറക്കൽ ‘ മുഹമ്മദ് (40) സ്വർണ്ണക്കടത്ത് സംഘത്തിലെ വാ വാവാട് ബ്രദേഴ്സ് ഗ്രൂപ്പ് തലവൻ സൂഫിയാൻ്റെ സഹോദരൻ കൊടുവള്ളി വാവാട് സ്വദേശി തെക്കേക്കണ്ണി പോയിൽ ജസീർ (31 ) ഇവർക്ക് ഒളിവിൽ കഴിയാനും ഡൽഹിയിലെ രഹസ്യ സങ്കേതത്തിലേക്ക് രക്ഷപ്പെടുത്തി കൊണ്ടുപോകാനും ശ്രമിച്ച കൊടുവള്ളി കിഴക്കോത്ത് അബ്ദുൽ സലീം (45 )എന്നിവരെയാണ് കൊണ്ടോട്ടി ഡിവൈഎസ്പി കെ അഷ്റഫിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത് .പ്രതികൾ ഗോവയിലേക്ക് കടന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് അന്വേഷണ സംഘം അവിടെ എത്തുകയും ‘ഗോവൻ പോലീസിൻ്റെ സഹായത്തോടെ പിന്തുടർന്നെങ്കിലും കർണാടകയിലേക്ക് കടക്കുകയായിരുന്നു തുടർന്ന് കർണാടക പോലീസിൻ്റെ സഹായത്തോടെ ബൽഗാമിൽ നിന്നും ആണ് ഇവരെ പിടികൂടി യത്.പ്രതികളെ ഇന്ന് രാവിലെയാണ് കൊണ്ടോട്ടിയിൽ എത്തിച്ചത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആപ്പുവിനും സംഘത്തിനും എതിരെ കൊലപാതകശ്രമം വഞ്ചന കേസുകൾ നിലവിലുണ്ട് .കൊല്ലം ജില്ലയിലെ കൊട്ടിയം പോലീസ് സ്റ്റേഷനിൽ സാമ്പത്തിക ഇടപാടിൽ വസ്തു എഴുതി വാങ്ങി വാങ്ങി ലോണെടുത്ത് തിരിച്ചടയ്ക്കാതെ വഞ്ചിച്ച കേസും കൊടുവള്ളി സ്റ്റേഷനിൽ സ്വർണക്കടത്തും ഹവാല ഇടപാടുകളുമായി ഒന്നിലധികം വധശ്രമ കേസുകളും നിലവിലുണ്ട്. ഈ കേസിൽ തന്നെ അറസ്റ്റിലായ കുപ്രസിദ്ധ കൊട്ടേഷൻ സംഘങ്ങളായ ശിഹാബ് ജസീർ ,നസീബ് എന്ന മോനു എന്നിവരോടൊത്ത് ഇവരുടെ സംഘത്തെ ഒറ്റിക്കൊടുത്ത് എന്നാരോപിച്ചു യുവാവിനെ വധിക്കാൻ ശ്രമിക്കുകയും മർദ്ദനത്തിന് ഇരയായ യുവാവിനെ വഴിയിൽ ഉപേക്ഷിക്കുകയും അന്ന് രാത്രി ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ച കേസും ഇതിൽപ്പെടും. കുപ്രസിദ്ധ ക്രിമിനൽ കോടാലി ശ്രീധരന്റെ മകനെ തട്ടിക്കൊണ്ടുവന്ന് മർദ്ദിച്ചതിന് ശേഷം ആണ് ഗുണ്ടാ നേതാവായി ഇയാൾ അറിയപ്പെടാൻ തുടങ്ങിയത് . ഇയാളുടെ ഹവാല ഇടപാടുകളും മറ്റും വിവിധ ഏജൻസികൾ നിരീക്ഷിച്ചുവരികയാണ്. വയനാട്ടിൽ വച്ച് ഇയാളുടെ സംഘത്തിൽനിന്ന് മൂന്നുകോടി രൂപയും തോക്കും പിടികൂടിയതിന് ബത്തേരി സ്റ്റേഷനിൽ കേസുണ്ട്. 21 . 6 .2021 തിയ്യതി ഇയാൾ ‘ഉൾപ്പെട്ട സംഘം കരിപ്പൂരിൽ എത്തിയത് വ്യാജ നമ്പർ ഘടിപ്പിച്ച വാഹനത്തിലായിരുന്നു. തോക്ക് അടക്കമുള്ള ആയുധങ്ങളുമായി ട്ടാണ് സംഘമെത്തിയത് എന്നും സൂചനയുണ്ട്. അർജ്ജുൻ ആയങ്കിയും സംഘവും വന്ന വാഹനത്തിനു നേരെ സോഡാ കുപ്പി എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചത് ഇവരുടെ സംഘമായിരുന്നു. ആയുധങ്ങളും വാഹനവും കണ്ടെത്തുന്നതിന് പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങും. ഒരേസമയം സ്വർണ്ണക്കടത്തുകാരൻ ആയും സ്വർണ്ണകവർച്ച കാരൻ ആയും ഹവാല പണം ഇടപാടുകാരൻ ആയും അത് കവർച്ച ചെയ്യുന്നവനായും പോലീസിന് തലവേദനയായിരുന്ന ആപ്പുവിനെ പിടികൂടിയത് വലിയ നേട്ടമായി പോലീസ് കരുതുന്നു.
ഇയാൾക്കെതിരെയും മറ്റു ക്രിമിനലുകൾക്കെതിരേയും ‘കാപ്പ’ അടക്കമുള്ള നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് പോലീസ് തീരുമാനം . കൊടുവള്ളിയിലും ബാംഗ്ലൂരിലും വയനാട്ടിലെ ചില റിസോർട്ടുകളിലും ഇവർക്ക് തട്ടിക്കൊണ്ടുപോകുന്ന വരെ ദിവസങ്ങളോളം പാർപ്പിച്ചു ക്രൂരമായി മർദ്ദിക്കുന്നതിനുള്ള സങ്കേതങ്ങൾ ഉള്ളതായി ചോദ്യംചെയ്യലിൽ പോലീസിന് വിവരം ലഭിച്ചിട്ടുണ്ട് ഉണ്ട് .പ്രതികൾക്ക് സാമ്പത്തികമായും, രക്ഷപ്പെടുന്നതിന് ട്രയിൻ ,ൈഫ്ലറ്റ് ടിക്കറ്റുകൾ എടുത്തു നൽകൂന്നവരെയും, ഇവർക്ക് ഉപയോഗിക്കാൻ വ്യാജ sim card കൾ എടുത്തു നൽകിയവരും ഒളിവിൽ കഴിയാനുള്ള ഒത്താശ ചെയ്യുന്ന റിസോർട്ട് നടത്തിപ്പുകാരെ ഉൾപ്പെടെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ഇവർക്കെതിരേയും നിയമനടപടികൾ എടുക്കാനുള്ള നീക്കത്തിലാണ് പോലീസ് സംഘം. 21. 6.21 തിയ്യതി കരിപ്പൂർ എയർപോർട്ടിൽ നിന്നും തട്ടികൊണ്ടു പോയ മൊയ്തീൻകുട്ടിയെ ഇത്തരത്തിൽ കൊടുവള്ളിയിലെ രഹസ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയായിരുന്ന സമയത്താണ് അഞ്ചു പേർ മരണപ്പെട്ട അപകടത്തെക്കുറിച്ച് അറിയുന്നത് തുടർന്ന് അയാളെയും കൊണ്ട് മഞ്ചേരിയിൽ ശിഹാബിൻ്റെ സുഹൃത്ത് ഫൈസലിൻ്റെ ഫ്ലാറ്റിലേക്ക് കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു. ആപ്പുവിൻ്റെ വീടിനു ചുറ്റും CCTV ക്യാമറകളടക്കമുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ‘ഇയാളുടെ വീട്ടിൽ പോലീസ് അന്വേഷിച്ചു ചെല്ലുമ്പോൾ തന്നെ ഒളി സങ്കേതത്തിൽ ഇരുന്ന് മൊബൈലിൽ പോലീസിൻ്റെ നീക്കങ്ങൾ കാണത്തക്ക രീതിയിൽ ആണ് സിസിടിവി സജ്ജീകരിച്ചിട്ടുള്ളത്. ഇയാളെ അന്വേഷിച്ച് വീട്ടിൽ ചെന്ന കാരണത്താൽ അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും സംഘത്തിൽ പെട്ട ഉദ്യോഗസ്ഥരുടെ വീട്ടുകാരെ തട്ടിക്കൊണ്ടു പോകുമെന്നും ആക്രമിക്കുമെന്നും മേലാൽ പിറകെ വന്നാൽ വിവരമറിയും എന്നും അപായപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തുകയും ചെയത സംഭവത്തിൽ അതിനെതിരെ പോലീസ് ഉദ്യോഗസ്ഥർ നൽകിയ പരാതിയിൽ അന്വേഷണം നടക്കുകയാണ് .ഒളിവിൽ കഴിയുമ്പോൾ ഇവർ ആഡംബര ഹോട്ടലുകളിലും റിസോർട്ടുകളിലും താമസിച്ചും, ആഡംബര വാഹനങ്ങളിൽ സഞ്ചരിച്ചും പോലീസിനെ വെല്ലുവിളിച്ചു കഴിയുകയായിരുന്നു . വിലകൂടിയ ഐ ഫോണുകളാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത് . ഇവരുടെ പലരുടെയും കൈവശത്തു നിന്നും നിരവധി sim card കളും പിടിച്ചെടുത്തിട്ടുണ്ട് ഉണ്ട് . വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടയിലാണ് ഇവരെ പിടികൂടിയത്. ഈ കേസിലെ മറ്റു പ്രതികളെ പിടികൂടുന്നതിനായി പ്രത്യേക അന്വോഷണ സംഘം വിവിധ സംഘങ്ങളായി തിരിഞ്ഞ് മറ്റു സംസ്ഥാനങ്ങളിലാണ് ഉള്ളത്. ഇതോടെ ഈ കേസിൽ പിടിയിലായ പ്രതികളുടെ എണ്ണം 38 ആയി.കൂടുതൽ അന്വോഷണത്തിനും തെളിവെടുപ്പിനു മായി ഇവരെ കസ്റ്റഡിയിൽ വാങ്ങും.മലപ്പുറം ജില്ലാ പോ’ലീസ് മേധാവി സുജിത്ത് ദാസ് IPS ൻ്റ നേതൃത്വത്തിൽ കൊണ്ടോട്ടി DyടP അഷറഫ്
പ്രത്യേക അന്വേഷണ സംഘങ്ങളായ കരിപ്പൂർ ഇൻസ്പക്ടർ ഷിബു , വാഴക്കാട് si നൗഫൽ ,ശശി കുണ്ടറക്കാട്, സത്യനാഥൻ മണാട്ട്, അസീസ്, ഉണ്ണികൃഷ്ണൻ ,P സഞ്ജീവ് ,Asi ബിജു സൈബർ സെൽ മലപ്പുറം ,കോഴിക്കോട് റൂറൽ പോലീസിലെ സുരേഷ്.V.K ,രാജീവ് ബാബു കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡിലെ ഒ. മോഹൻ ദാസ് , ഹാദിൽ കുന്നുമ്മൽ ഷഹീർ പെരുമണ്ണ ,si മാരായ സതീഷ് നാഥ്, അബ്ദുൾ ഹനീഫ, ദിനേശ് കുമാർ എന്നിവരാണ് പ്രതികളെ പിടികൂടി അന്വോഷണം നടത്തുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close