INDIASports

ചൈനീസ് ബന്ധം വിടാതെ ബി സി സി ഐ! ഐ പി എല്‍ പുതിയ സ്‌പോണ്‍സര്‍ ആരാണെന്നറിയുക!!

222 കോടിക്ക് ഐ പി എല്‍ ക്രിക്കറ്റിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് അവകാശം സ്വന്തമാക്കിയ ഡ്രീം ഇലവന് ചൈനീസ് ബന്ധമെന്ന് ആരോപണം. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് മൊബൈല്‍ നിര്‍മാതാക്കളായ വിവോയെ ഐ പി എല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് ഒഴിവാക്കിയാണ് ബി സി സി ഐ പുതിയ സ്‌പോണ്‍സറെ കണ്ടെത്തിയത്.

ടാറ്റ സണ്‍സ്, അണ്‍അക്കാദമി, ബൈജൂസ് ആപ്പ്, പതഞ്ജലി എന്നീ കമ്പനികളെ പിന്തള്ളിയാണ് മുന്‍ കരാറിന്റെ പകുതി തുകക്ക് ഡ്രീം 11 കരാര്‍ സ്വന്തമാക്കിയത്. എന്നാല്‍, ചൈനീസ് നിക്ഷേപമുള്ള കമ്പനിയായ ടെന്‍സെന്റ് ഹോള്‍ഡിംഗ്‌സിന്റെതാണ് ഇന്ത്യന്‍ കമ്പനിയായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫാന്റസി ഗെയിമുകളുടെ സ്റ്റാര്‍ട്ടപ്പായ ഡ്രീം ഇലവനെന്ന് സോഷ്യല്‍ മീഡിയ ആരോപിക്കുന്നു.

ചൈനയിലെ ഏറ്റവും വലിയ ഗെയിമിംഗ് സോഷ്യല്‍ മീഡിയ കമ്പനിയായ ടെന്‍സെന്റ് ഹോള്‍ഡിംഗ്‌സ് കൂടുതല്‍ ഓഹരികള്‍ സ്വന്തമാക്കി വെച്ചിട്ടുള്ള ഇന്ത്യന്‍ ഗെയിമിംഗ് ആപ്പ് ആണ് ഡ്രീം ഇലവന്‍ ഫാന്റസി. ഐ പി എല്‍ ടീമുകളിലും ഈ കമ്പനിക്ക് നേരത്തെ തന്നെ ചെറിയ തോതിലുള്ള നിക്ഷേപമുണ്ടെന്ന് ആരോപണം ഉയര്‍ന്നു.

രാജ്യത്തെ ഉത്പന്നങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രാധാന്യം നല്‍കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മ നിര്‍ഭര്‍ ഭാരത് അഭിയാന്‍ പദ്ധതിക്ക് തുരങ്കം വെക്കുന്നതാണ് ബി സി ഐ ഐയുടെ ഡ്രീം ഇലവന്‍ കരാറെന്ന് ബീഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ആദിത്യ വര്‍മ ആരോപിച്ചു.
ഡിസംബര്‍ 31 വരെ നീണ്ടു നില്‍ക്കുന്ന കരാറിന് 222 കോടിയാണ് ഡ്രീം ഇലവന്‍ ബി സി സി ഐക്ക് നല്‍കുക. സെപ്തംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയാണ് യു എ ഇയില്‍ ഐ പി എല്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close