കോഴിക്കോട് : കോവിഡ് പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ജാഗ്രതയോടെ ഇടപെടണമെന്ന് മാധ്യമ സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മയായ വിചാരവേദി സംഘടിപ്പിച്ച സംവാദം ആവശ്യപ്പെട്ടു. കോവിഡ് മഹാമാരി എല്ലാമേഖലകളെയും ബാധിച്ചിട്ടുണ്ട്. ജനങ്ങളുടെ സാധാരണ ജീവിതം പോലും താളം തെറ്റിയിരിക്കുകയാണ്. ഇത് ഗുരുതര പ്രതിസന്ധിയാണ് സൃഷ്ടിചിരിക്കുന്നത്.
എല്ലാ മേഖലകളെയും ബാധിച്ച പ്രതിസന്ധി നാടിന്റെ സമ്പദ്ഘടനക്കു കനത്ത ആഘാതം ഉണ്ടാക്കിയിട്ടുണ്ട്. സംവാദം ചൂണ്ടിക്കാട്ടി.ആരോഗ്യം,വിദ്യാഭ്യാസം, കാർഷികം,വ്യവസായം,ടൂറിസം,സഹകരണം തുടങ്ങി നാനോന്മുഖ മേഖലകളിലെ അതിരൂക്ഷമായ അവസ്ഥ നാടിന്റെ നട്ടെല്ല് തന്നെ തകർത്തു കളഞ്ഞു.
സ്വർണ്ണകടത്തു വിവാദം ഉൾപ്പടെ ഈയിടെ ഉയർന്ന ചർച്ച സർക്കാരിന്റെ പ്രതിച്ഛായക്ക് കളങ്കം ചാർത്തിയിരിക്കുകയാണ്. അതേസമയം, പ്രതിസന്ധി ഘട്ടത്തെ ഒത്തൊരുമിച്ചു നേരിടുന്നതിൽ പ്രതിപക്ഷ പാർട്ടികൾ കുറേകൂടി സർക്കാരിനെ വിശ്വാസത്തിലെടുക്കണം. പരിപൂർണ പിന്തുയും വാഗ്ദാനം ചെയ്യണം.
ജനങ്ങൾ അഭിമുഖീകരിക്കുന്ന വിഷമസന്ധികളെ സർക്കാർ ഗൗരവത്തിൽ എടുക്കണമെന്നും സംവാദം ചൂണ്ടിക്കാട്ടി.
കോവിഡ് പ്രോട്ടോകോൾ ഭാഗമായി ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് സംവാദം ഒരുക്കിയത്.
‘കോവിഡ്കാല പ്രതിസന്ധി : പരിഹാരം അകലെയോ..? ‘ എന്ന ശീർഷകത്തിൽ നടന്ന
സംവാദത്തിന്റെ ഉദ്ഘാടനം ഒളവണ്ണ സഫയർ സെൻട്രൽ സ്കൂൾ അങ്കണത്തിൽ പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ നിർവഹിച്ചു.
വിചാരവേദി സെക്രട്ടറി നിസാർ ഒളവണ്ണ മോഡറേറ്റർ ആയി. വിവിധ വിഷയങ്ങളിൽ മുൻ സി ഡി എ ചെയർമാൻ
എൻ സി അബൂബക്കർ, മലബാർ ഹോസ്പിറ്റലിൽ സി ഇ ഒ സുഹാസ് പോള, അമാന ടൊയോട്ട ഡയറക്ടർ
ഇ കെ പി അബദുല്ലത്തീഫ്, ക്രെസെന്റ് ഗ്രൂപ്പ് ചെയർമാൻ
കെ പി മുഹമ്മദലി ഹാജി, സഫിയ ട്രാവെൽസ് ജനറൽ മാനേജർ കെ.ഷാജഹാൻ, ദുബായ് ഗോൾഡ് മാനേജിഗ് ഡയറക്ടർ പി പി മുഹമ്മദലി ഹാജി, ഹിൽവുഡ് ഗ്രൂപ്പ് മാനേജിഗ് ഡയറക്ടർ ശരീഫ് ഹാജി, സിനിമ പ്രവർത്തകൻ എ വി ഫർദീസ്, പ്രൈവറ്റ് സ്കൂൾ അസോ സിയേഷൻ ഖജാൻജി ശശീധരൻ, വിചാരവേദി ജോ സെക്രട്ടറി അബ്ദുൽ സലാം,വിചാരവേദി കോ ഓർഡിനേറ്റർ കെ കുഞ്ഞാലികുട്ടി വൈസ് ചെയർമാൻ ഫൈസൽ പിലാച്ചേരി എന്നിവർ സംവാദത്തിൽ പങ്കെടുത്തു.