localtop news

ലഹരി മരുന്നുകളുമായി യുവാക്കൾ പിടിയിൽ

  • താമരശേരി: എല്‍എസ്ഡി സ്റ്റാന്റ്, എംഡിഎംഎ എന്നീ മയക്കുമരുന്നുമായി നാലംഗ സംഘത്തെ താമരശേരി പോലീസ് പിടികൂടി.ഇവരില്‍ നിന്ന് 240 മില്ലി ഗ്രാം വരുന്ന 17 എല്‍എസ്ഡി സ്റ്റാമ്പ്, 790 മില്ലി ഗ്രാം എംഡിഎംഎ  എന്നിവ പിടിച്ചെടുത്തു.
    ഡി വൈ എസ്പി  ടി .കെ. അഷ്‌റഫിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയില്‍ താമരശ്ശേരി മാനിപുരം റോഡില്‍ അണ്ടോണയില്‍ നിന്നാണ് ഇവരെ
    സി ഐ എം.പി. രാജേഷ്, എസ്‌ ഐ കെ. സനല്‍രാജ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. പ്രതികളെ കൊവിഡ് പരിശോധനക്ക് ശേഷം താമരശേരി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. എസ്‌ഐ മാരായ അനൂപ് ,അനീഷ്, അനില്‍, എഎസ് ഐ ജയപ്രകാശ്, രാധാകൃഷ്ണന്‍, സീനിയര്‍ സിപിഒ ജിനീഷ്, സിപിഒ അരുണ്‍, ഷിജു എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close