localtop news

വേട്ടയ്‌ക്കെത്തിയ മൂന്നംഗ സംഘം പിടിയില്‍

കോഴിക്കോട് : കട്ടിപ്പാറ കല്ലുള്ളതോട് വനത്തില്‍ വന്യ മൃഗങ്ങളെ വേട്ടയാടാനെത്തിയ മൂന്നംഗ വേട്ട സംഘം വനപാലകരുടെ പിടിയിലായി. കൂട്ടാലിട, അവിടനല്ലൂര്‍ കാപ്പുമ്മല്‍ കെ. ദാമോധരന്‍(56), കല്ലുള്ളതോട് പെരുംതൊടി എന്‍.കെ.വത്സന്‍(52), കല്ലുള്ളതോട് പെരുംതൊടി അനശ്വര്‍ രാജ്(32) എന്നിവരെയാണ് താമരശേരി വനപാലകര്‍ പിടികൂടിയത്. ഇവരില്‍ നിന്നും ഒരു നാടന്‍ തോക്കും അഞ്ച് തിരകളും രണ്ട് ടോര്‍ച്ചുകളും കത്തിയും പിടിച്ചെടുത്തു.

വനത്തില്‍ വേട്ടസംഘം പ്രവേശിച്ചതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിന് മൂവര്‍ സംഘം പിടിയിലായത്. താമരശേരി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി. സുധീര്‍ നെരോത്തിന്റെ നേതൃത്വത്തില്‍ പുതുപ്പാടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി.ടി.ബീജു, കെ.ബാബു, സെക്ഷന്‍ഫോറസ്റ്റ് ഓഫീസര്‍ കെ.ബാബു, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ സി.ദീപേഷ്, എന്‍. ബിജേഷ്, കെ.വി. ശ്രീനാഥ്, വാച്ചര്‍മാരായ രവി, ലജുമോന്‍, നാസര്‍, െ്രെഡവര്‍ ഷെബീര്‍ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close