KERALAlocalPolitics

പിടിയിലായ മയക്ക്മരുന്ന് സംഘവുമായി ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധം: പി കെ ഫിറോസ്‌

കോഴിക്കോട്: കഴിഞ്ഞാഴ്ച ബെംഗളുരുവില്‍ പിടിയിലായ ലഹരിമരുന്ന് സംഘത്തിന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധമുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്.
പിടിയിലായ അനിഖക്കൊപ്പമുണ്ടായിരുന്ന മുഹമ്മദ് അനൂബും റിജേഷ് രവീന്ദ്രനുമായി ബിനീഷ് കോടിയരിക്ക് സൗഹൃദമുണ്ട്.

അനൂബ് നല്‍കിയ മൊഴിയില്‍ ഇത് വ്യക്തമാണ്. പ്രതികളുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ നിര്‍ണായക വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് കേരളം വിട്ട ജുലൈ പത്തിന് അനൂബും ബിനീഷും നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്.

ജൂലൈ പത്തിന് ബിനീഷും ബെംഗളുരുവിലുണ്ടായിരുന്നു. പ്രതികള്‍ക്ക് സിനിമാ സംഘവുമായും രാഷ്ട്രീയ നേതൃത്വവുമായും സ്വര്‍ണക്കടത്ത് സംഘവുമായും അടുത്ത ബന്ധമുണ്ട്. അതുകൊണ്ടു തന്നെ അന്വേഷണം അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും പി കെ ഫിറോസ് ചൂണ്ടിക്കാട്ടി. മയക്കുമരുന്നുമായി ബന്ധപ്പെട്ട് നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ ആണ് ടെലിവിഷന്‍ സീരിയല്‍ നടി അനിഖയേയും അനൂബ് മുഹമ്മദിനെയും റിജേഷ് രവീന്ദ്രനേയും അറസ്റ്റ് ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close