Politics

ചുരത്തില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ കയറ്റിയ പിക്കപ്പ് വാന്‍ മറിഞ്ഞ് നാലുപേര്‍ക്ക്‌ പരിക്ക്

താമരശേരി: ഓക്‌സിജന്‍ സിലിണ്ടറുകള്‍ കയറ്റിയ പിക്കപ്പ് വാന്‍ മറിഞ്ഞും തെറിച്ച് വീണ സിലിണ്ടറുകള്‍ ദേഹത്തേക്ക് തട്ടിയുമുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് പരുക്ക്. റോഡില്‍ വീണുരുണ്ട ഓക്‌സിജന്‍ സിലിണ്ടറുകളിലൊന്ന് വീണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന നരിക്കുനി ആനക്കുഴി പരിക്കാട്ടുപറമ്പത്ത് മണിക്കുട്ടന്‍ (48), ഒപ്പമുണ്ടായിരുന്ന വാവാട് സ്വദേശി മനോജ് (42) എന്നിവര്‍ക്കും െ്രെഡവര്‍ സിനോജി(32) ഒപ്പമുണ്ടായിരുന്ന അനീഷ്(31)എന്നിവര്‍ക്കാണ് പരിക്കേറ്റത്.

താമരശേരി ചുരം പാതയില്‍ ചിപ്പിലിത്തോടിനും ഒന്നാം വളവിനും ഇടയില്‍ രാവിലെ എട്ട് മണിയോടെയാണ് സംഭവം. പുല്‍പ്പള്ളിയില്‍ നിന്നും കോഴിക്കോട്ടേക്ക് കാലിയായ ഓക്‌സിജന്‍ സിലിണ്ടറുകള്‍ നിറയ്ക്കുന്നതിനായി കൊണ്ടു പോകുകയായിരുന്ന വാഹനമാണ് ബ്രെയ്ക്ക് നഷ്ടപ്പെട്ട് റോഡില്‍ മറിഞ്ഞത്.

പരുക്കേറ്റവരെ പ്രദേശവാസികള്‍ താമരശേരി ഗവ.താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചു. അപകടത്തില്‍ കാലിന്റെ എല്ലിന് പൊട്ടലേറ്റ മണിക്കുട്ടനെ പിന്നീട് ശസ്ത്രക്രിയയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close