Politics

സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ മുന്നറിയിപ്പുകള്‍ GoK Direct  ആപ്പിലൂടെ അറിയാം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ജാഗ്രത മുന്നറിയിപ്പുകള്‍ ജി ഒ കെ ഡയറക്ട് മൊബൈല്‍ ആപ്പിലൂടെ തത്സമയം അറിയാം. ജനങ്ങള്‍ എടുക്കേണ്ട സുരക്ഷാ മുന്‍കരുതലുകള്‍, സുപ്രധാന ദുരന്ത മുന്നറിയിപ്പുകള്‍, മത്സ്യ തൊഴിലാളികള്‍ക്കുള്ള പ്രത്യേക മുന്നറിയിപ്പ് എല്ലാം ജി ഒ കെ ഡയറക്ട് മൊബൈല്‍ ആപ്പിലൂടെ സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് (കെ എസ് ഡി എം എ) തല്‍സമയം അറിയിക്കും.
കേരള സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള നിര്‍ദേശങ്ങള്‍ ജി ഒ കെ ഡയറക്ട് ആപ്പിലൂടെയാണ് നല്‍കി വരുന്നത്. കൊവിഡ് പ്രതിരോധ മേഖലയിലെ മികച്ച ആപ്പുകളെ ആഗോളാടിസ്ഥാനത്തില്‍ തിരഞ്ഞെടുത്തപ്പോള്‍ ഇന്ത്യയില്‍ നിന്ന് അംഗീകാരം നേടിയത് കേരളത്തിന്റെ ജി ഒ കെ ഡയറക്ട് ആയിരുന്നു. ക്യു കോപി എന്ന സോഷ്യല്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ആപ്പ് വികസിപ്പിച്ചത്.
ഗൂഗിള്‍ പ്ലേ സ്‌റ്റോറിലോ ആപ്പിള്‍ ആപ്പ് സ്റ്റോറിലോ GoK Direct  സെര്‍ച്ച് ചെയ്ത് ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക്:    http://Qkopy.xyz/gokdirect

 

 

 

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close