കോഴിക്കോട്: കോട്ടപ്പറമ്പ് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിക്കടുത്തുള്ള പെറ്റ് സെന്റർ കം പിസ്റ്റൽ ഷോപ്പ് കുത്തിത്തുറന്ന് വളർത്തു മൃഗങ്ങളേയും നാല് എയർ പിസ്റ്റലുകളും മോഷ്ടിച്ച രണ്ടംഗ സംഘത്തെ കസബ എസ് ഐ വി.സിജിത്തിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.ബാലുശ്ശേരി അവിടനല്ലൂർ പാത്തിപ്പാറമുക്ക് മാച്ചാനിക്കൽ ഹൗസിൽ അജിത് വർഗീസ് (19),അൽത്താഫ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിലെ സ്റ്റേഷനറി കട കുത്തിതുറന്ന് കവർച്ച നടത്തിയ കേസിൽ അൽത്താഫ് അടക്കം രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. അൽത്താഫിൽ നിന്ന് രണ്ട് എയർ പിസ്റ്റൽ പിടികൂടിയിരുന്നു.ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് എയർ പിസ്റ്റൽ ഷോപ്പിലെ മോഷണത്തിന് തുമ്പായത്. ഈ കടയിൽ നിന്ന് നാല് എയർ പിസ്റ്റൽ, തിരകൾ,വില കൂടിയ രണ്ട് നായ്ക്കുട്ടികൾ, ഒരു വിദേശ പൂച്ച എന്നിവയാണ് കൂടുകൾ ഉൾപ്പെടെ സംഘം മോഷ്ടിച്ചത് . തോക്കുകൾ കവർച്ച നടത്തുന്നതിനായി കൈവശം സൂക്ഷിച്ച ഇവർ വളർത്തുമൃഗങ്ങളെ നല്ല വിലയ്ക്ക് വിറ്റു. മൂന്ന് വളർത്തുമൃഗങ്ങളേയും കൂടുകളും പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം പിടിയിലായ അൽത്താഫിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് പിടിയിലായ അജിത് വർഗീസിനെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഡി സി പി സുജിത് ദാസ്, സൗത്ത് അസി. കമീഷണർ എ.ജെ ബാബു എന്നിവരുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടത്തിയത്.
Related Articles
Check Also
Close-
മൂന്ന് കുട്ടികളെ തട്ടിക്കൊണ്ടു പോയ പ്രതി പിടിയില്‍
November 10, 2021