KERALAlocaltop news

നഗരത്തിൽ വീണ്ടും ലഹരി വേട്ട*അതി മാരക ലഹരി മരുന്നായ 1.5 ഗ്രാം എംഡി എം എ യുമായി യുവാവ് പിടിയിൽ

 

കോഴിക്കോട് :
കോഴിക്കോട് :നഗരത്തിലും ചേവരമ്പലം പാറോപ്പടി ഭാഗങ്ങളിൽ ലഹരിക്കടത്ത് വിതരണ സംഘത്തിൽപ്പെട്ട ചാലപ്പുറം പെരുങ്കുഴിപ്പാടം രാഖിൽ(22)നെ ചേവായൂർ സബ്ബ് ഇൻസ്പെക്ടർ ഷാനിന്റെ നേതൃത്വത്തിൽ ചേവായൂർ പോലീസും ഡൻസാഫ് സ്ക്വാഡും ചേർന്ന് ചേവരമ്പലം പരിസരത്ത് നിന്നും വാഹന പരിശോധനക്കിടെ പിടികൂടി.ബാംഗ്ലൂരിൽ നിന്നുമാണ് പ്രതി മയക്കുമരുന്ന് കൊണ്ടുവന്നതെന്നും,സമാന രീതിയിൽ മയക്കുമരുന്ന് കടത്തികൊണ്ടു വരുന്ന സംഘങ്ങങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടെ ന്നും പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും പോലീസിന് മനസിലായിട്ടു ണ്ട്.

40ഗ്രാം എംഡി എം എ യുമായി രണ്ടുപേരെ കഴിഞ്ഞാഴ്ച ഡൻസാഫ് സ്ക്വാഡ് കുന്ദമംഗലത്തു നിന്നും പിടികൂടിയിരുന്നു. പ്രതിയുമായി മയക്കുമരുന്ന് ഇടപാട് നടത്തുന്നവരെ കുറിച്ചും,ഇയാൾക്ക് ഇതിന് വേണ്ടി സാമ്പത്തിക സഹായം നൽകിയവരെ കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടു ണ്ട്.കൂടുതൽ പേർ പോലീസ് നിരീക്ഷണത്തിലാണ്. ആർഭാഡജീവിതത്തിനും, മയക്കു മരുന്നുപയോഗത്തി നുമാണ് ഇയാൾ ഇതിൽ നിന്നും കിട്ടുന്ന വരുമാനം ചിലവഴിക്കുന്നത്. ഗ്രാമിന് ആയിരത്തി ഇരുനൂറ് രൂപക്ക് വാങ്ങി മൂന്നും നാലും ഇരട്ടി ലാഭത്തിന് ഉപഭോക്താക്കൾക്ക് നൽകി വൻ ലാഭം കൊയ്യുന്നതിനാലാണ് പലരും ഇത്തരം കുറ്റ കൃത്യത്തിലേക്ക് തിരിയുന്നത്.എന്നാൽ വളരെ ചെറിയ അളവ് വരെ വൻ ശിഷക്ക് കാരണമാവുന്ന കുറ്റ മാണെന്ന് അറിയാതെയും ഇതിൽ പെട്ടു പോവുന്നവരുണ്ട്.
സിന്തറ്റിക് ഡ്രഗിനെതിരെ സിറ്റിപോലീസ് കർശന നടപടി സ്വീകരിച്ചു വരികയാണ്.
ചേവായൂർ പോലീസ് സ്റ്റേഷനിലെ എസ് ഐ മാരായ ഷാൻ എസ്എസ് ജെയിംസ് പിഎസ്
എഎസ്ഐ സജി.എം
ഡൻസാഫ് സ്ക്വാഡ് അംഗങ്ങളായ ഒ.മോഹൻ ദാസ്,ഹാദിൽ,ശ്രീജിത്ത്, ഷഹീർ,അർജ്ജുൻ, സുനോജ്, ജിനേഷ്,സുമേഷ് എന്നിവർ ചേർന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close